[] തിരുവനന്തപുരം: ##ആധാര്‍ പോലുള്ള ദേശീയ തിരിച്ചറിയല്‍ സംവിധാനം ഭരണകൂട സ്വേച്ഛാധിപത്യത്തിന്റെ ഉപകരണമെന്ന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപജ്ഞാതാവ് ##റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. ഭരണകൂടം നടത്തുന്ന ഇത്തരം അതിസുക്ഷ്മ നിരീക്ഷണങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജനസേവനം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ബന്ധമായും സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ തന്നെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ കുത്തക സോഫ്റ്റ് വെയറുകളെ ആശ്രയിക്കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഡിജിറ്റല്‍ ചാരക്കണ്ണുകളുടെ വ്യാപ്തി സങ്കല്‍പ്പങ്ങള്‍ക്കപ്പുറമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാങ്കേതിക വിദ്യയുടെ കാലത്തെ സമൂഹം നേരിടുന്ന ഭീഷണികളിലൊന്നാണ് വ്യക്തി സ്വകാര്യതയ്ക്കു മേലുള്ള രാഷ്ട്രങ്ങളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും നിരീക്ഷണം.
ഒരാള്‍ ആരോടൊക്കെ സംസാരിച്ചു എത്ര തവണ സംസാരിച്ചു എന്നെല്ലാം അറിയാന്‍ എളുപ്പമാണ്. വ്യക്തിയുടെ സ്വാതന്ത്രത്തെ രാജ്യങ്ങള്‍ ബഹുമാനിക്കണം. ഭരണകൂടങ്ങള്‍ നടത്തുന്ന അതി സൂക്ഷമമായ നിരീക്ഷണം പലപ്പോഴും ജനാധിപത്യത്തിന് തന്നെ അപകടകരനമാണെന്നും സ്റ്റാള്‍മാന്‍ നിരീക്ഷിച്ചു.
എന്നാല്‍ നമ്മളെ നിരീക്ഷിക്കുന്ന ഭരണകൂടം അവര്‍ ചെയ്യുന്നത് മറച്ചു വയ്ക്കുന്നു. ഇവിടെയാണ് സ്‌നോഡനെപ്പോലുള്ളവരുടെ പ്രസക്തി.
സാമ്പത്തിക നേട്ടത്തിനു വേണ്ടിയല്ലാതെയുള്ള ഡിജിറ്റല്‍ കലാസൃഷ്ടികളുടെ കൈമാറ്റം നിയമവിധേയമാക്കി കലാകാരന്‍മാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് സ്റ്റാള്‍മാന്‍ ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ ലോകത്തെ മറ്റൊരു വെല്ലുവിളിയാണ് സെന്‍സര്‍ഷിപ്പ്. ഇന്റര്‍നെറ്റ് പ്രചാരത്തിലായതോടെ സെന്‍സര്‍ഷിപ്പ് ഉണ്ടാകില്ലെന്നായിരുന്നു 15 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിശ്വാസം. എന്നാല്‍ അത് തെറ്റാണെന്ന് കാലം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
പല സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും സോഫ്റ്റ് വെയറുകളും സ്വകാര്യതയ്ക്കുമേലുള്ള കടന്നു കയറ്റമാണ്. ഞാന്‍ പ്രസംഗിക്കുന്ന ഫോട്ടോ എടുത്താലും ഫേസ്ബുക്കില്‍ അപ് ചെയ്യരുത്. തന്റെ മാത്രമല്ല സുഹൃത്തുകളുടെ ഫോട്ടോയും ഫേസ്ബുക്കിള്‍ അപ് ചെയ്യരുതെന്ന് സ്റ്റാള്‍മാന്‍ ഉപദേശിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയനും സ്‌പേസ് കേരളയും ചേര്‍ന്ന സംഘടിപ്പിച്ച പരിപാടിയില്‍ ഫ്രീ ഡിജിറ്റല്‍ സൊസൈറ്റി എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സ്റ്റാള്‍മാന്‍.
സ്വതന്ത്ര സ്‌ഫോറ്റ് വെയര്‍ പ്രസ്ഥാനത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായി താന്‍ കൊണ്ടു വന്ന പാവയെ സ്റ്റാള്‍മാന്‍ ലേലം ചെയ്ത് വില്‍ക്കുകയും ചെയ്തു.
……………………………………………………………………………………………………………………………..
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 2010 സെപ്തംബറില്‍ കോഴിക്കോട് നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം വായിക്കാം