ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി നേതൃത്വം. ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പരാതി.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും കലാപമുണ്ടാക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്. രാഹുലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ മുളഗുമൂട് സ്‌കൂളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നമാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആരോപണം.
മാര്‍ച്ച് ഒന്നിനാണ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ മുളഗുമൂട് സ്‌കൂളിലെത്തിയത്. സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം അദ്ദേഹം പുഷ് അപ് എടുക്കുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
പുഷ് അപ്പിനൊപ്പം ‘ഐക്കിഡോ’ എന്ന ആയോധനകലയും രാഹുല്‍ കുട്ടികള്‍ക്കായി അവതരിപ്പിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പുഷ് അപ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നത് ഒരു പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിക്കൊപ്പം രാഹുല്‍ ഒരു മിനുട്ടില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ 15 പുഷ് അപ് എടുക്കുന്നതിനിടെ സദസ്സില്‍ നിന്ന് നിറഞ്ഞ കൈയ്യടിയായിരുന്നു.
അതിന് ശേഷം ഒറ്റക്കൈ കൊണ്ട് രാഹുല്‍ പുഷ് അപ് എടുക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക