സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധികം ഫണ്ട് അനുവദിക്കും. ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് 50000 കോടി രൂപ, നബാര്‍ഡ്, സിഡ്ബി എന്നിവയ്ക്ക് 50000 കോടി രൂപ എന്നിങ്ങനെ അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. കൊവിഡ് സാഹചര്യം ആര്‍.ബി.ഐ സൂക്ഷ്മമായി വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ 1.9 ശതമാനം വളര്‍ച്ചാനിരക്ക് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഇന്ത്യയ്ക്കായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും അവസരത്തിനൊത്തുയര്‍ന്നു. ലോക്ക് ഡൗണ്‍ കാലത്തും ജോലി ചെയ്ത സാമ്പത്തികമേഖലയിലെ ജീവനക്കാര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
മാര്‍ച്ചില്‍ വാഹനവിപണി ഇടിഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യശേഖരം ശക്തമാണ്. 2021-22 കാലയളവില്‍ 7.4 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.