Entertainment
മമ്മൂട്ടി-ഗൗതം മേനോൻ ചിത്രം, നായികയായി എത്തുന്നത് സൂപ്പർതാരം; അവർ വീണ്ടും ഒന്നിക്കുന്നു?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 11, 03:37 am
Thursday, 11th July 2024, 9:07 am

ആരാധകരെ വീണ്ടും ആവേശത്തിലാക്കിക്കൊണ്ട് മമ്മൂട്ടി കമ്പനി ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നൻപകല്‍ നേരത്തുമയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദി കോർ, റോഷാർക്ക് ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആറാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

സിനിമയിലെ നായകനായി എത്തുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്. തമിഴ് സംവിധായകനായ ഗൗതം വാസുദേവ് മേനോനാണ് സിനിമയുടെ സംവിധായകന്‍. മലയാളത്തില്‍ ആദ്യമായി ഗൗതം വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഈ സിനിമയില്‍ ആരായിരിക്കും നായിക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി സൂപ്പര്‍താരം നയന്‍താര എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നയന്‍താര ഈ സിനിമയില്‍ നായികയായി എത്തുകയാണെങ്കില്‍ മമ്മൂട്ടിയും നയൻതാരയും ഒന്നിച്ച് അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയായിട്ട് ഇത് മാറും. ഇതിനുമുമ്പ് രാപ്പകല്‍, തസ്‌കരവീരന്‍, പുതിയ നിയമം, ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.

അതേസമയം മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ടര്‍ബോ ആയിരുന്നു. വൈശാഖിന്റെ പുറത്തിറങ്ങിയ ചിത്രത്തില്‍ ടര്‍ബോ ജോസായി തകര്‍ത്താടിയ മമ്മൂട്ടിയെ മലയാളി പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

മറുഭാഗത്ത് അന്നപൂരണി എന്ന ചിത്രമാണ് നയന്‍താരയുടെ അവസാന ചിത്രം. നിലീഷ് കൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നും ഒരു ഷെഫ് ആവാന്‍ ആഗ്രഹിക്കുന്ന അന്നപൂരണി എന്ന കഥാപാത്രമായായിരുന്നു നയന്‍താര പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

 

Content Highlight: Reports Says Nayanthara will be the Mammootty’s heroine in the New Movie