ഐ.പി.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ദീപക് ചഹര്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ ചെന്നൈക്ക് വേണ്ടി കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മെയ് ഒന്നിന് പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ദീപക് ചഹറിന് പരിക്കേറ്റത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ആയിരുന്നു താരത്തിന് പരിക്കേറ്റത്.
Deepak Chahar off the field after bowling 2 balls. pic.twitter.com/SLRlNYAG6b
— Mufaddal Vohra (@mufaddal_vohra) May 1, 2024
ബൗള്‍ ചെയ്യുന്നതിനിടെ ഹാംസ്ട്രിങ്ങിന് പരിക്കേല്‍ക്കുകയും താരം ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചു പോവുകയുമായിരുന്നു. ഇതിനു പിന്നാലെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ദീപക് കളിക്കുമോ എന്നത് സംശയമാണെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ദീപക്കിന്റെ പരിക്ക് ഇതുവരെ ഭേദമായിട്ടില്ല. സീസണില്‍ നിന്ന് പൂര്‍ണമായും അവന്‍ പുറത്താകും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ ദീപക് കളിക്കുമോ എന്നത് സംശയമാണ്,’ ചെന്നൈ സി.ഇ.ഒ പറഞ്ഞു.
മെയ് അഞ്ചിന് പഞ്ചാബിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ധർമശാലയിൽ നടക്കുന്ന ഈ മത്സരത്തിനായി ചെന്നൈ ടീമിനൊപ്പം ധര്‍മശാലയിലേക്ക് ദീപക് ചഹര്‍ യാത്ര ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അഞ്ചു വിജയവും അഞ്ചു തോല്‍വിയും അടക്കം 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ചെന്നൈ. ഇനിയുള്ള നാലു മത്സരങ്ങളും ചെന്നൈയ്ക്ക് അതിനിര്‍ണായകമാണ്.
Content Highlight: Reports says Deepak chahar miss IPL due to injury