Obituary
പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 12, 06:29 pm
Thursday, 12th October 2023, 11:59 pm

കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ അധ്യാപകനായിരുന്നു. അമ്മ അറിയാന്‍, ഷട്ടര്‍ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പ്രകൃതി സംരക്ഷണത്തിന് വേണ്ടി വാദിച്ചിരുന്ന ശോഭീന്ദ്രന്‍ പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു എപ്പോഴും ധരിച്ചിരുന്നത്. കോഴിക്കോട്ടും മറ്റ് ജില്ലകളിലുമായി നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു.

ശോഭീന്ദ്രന്‍ മാഷിന്റെ വിയോഗം അറിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കൊണ്ടിരിക്കുകയാണ്.

Content Highlight: Renowned Environmentalist Prof. T. Sobhindran passed away