ജെ.എന്‍.യുവിന്റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം: ബി.ജെ.പി ജനറല്‍ സെക്രട്ടറി
national news
ജെ.എന്‍.യുവിന്റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം: ബി.ജെ.പി ജനറല്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 7:00 pm

ബംഗളൂരു: ജെ.എന്‍.യുവിന്റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറിയും കര്‍ണാടക മന്ത്രിയുമായ സി.ടി രവി. വിവേകാനന്ദനാണ് ഇന്ത്യ എന്ന ആശയത്തിനായി നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘വിവേകാനന്ദന്റെ തത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്തിപ്പെടുത്തിയത്. ദേശസ്‌നേഹിയായ ആ സന്യാസിയുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കും’, സി.ടി രവി പറഞ്ഞു.

കഴിഞ്ഞ ആഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജെ.എന്‍.യുവില്‍ വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ജെ.എന്‍.യുവില്‍ പ്രതിമ സ്ഥാപിച്ചതില്‍ അങ്ങേയറ്റം അഭിമാനം തോന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പ്രതിമ എല്ലാവര്‍ക്കും ഊര്‍ജവും ധൈര്യവും പകരട്ടെയെന്നും മോദി ചടങ്ങില്‍ പറഞ്ഞിരുന്നു.

എല്ലാ ആശയങ്ങളും നാടിന്റെ വികസനത്തിന് വേണ്ടിയായിരിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ രാജ്യം സ്വയം പര്യാപ്തമാകണമെന്നാണ് വിവേകാനന്ദന്‍ ആഗ്രഹിച്ചതെന്നും മോദി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rename Jawaharlal Nehru University as Swami Vivekanand Varsity, Demands BJP