D' Election 2019
ഏകെ ബാലന്റെ മണ്ഡലത്തില്‍ രമ്യ ഹരിദാസിന് 25000 വോട്ട് ലീഡ്; വോട്ട് ചോര്‍ച്ചയില്‍ അമ്പരന്ന് എല്‍ഡിഎഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 23, 07:23 am
Thursday, 23rd May 2019, 12:53 pm

ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് അമ്പരപ്പിക്കുന്ന ഭൂരിപക്ഷം നേടി കുതിക്കുകയാണ്. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് രമ്യ നേടി മുന്നേറുന്നത്. 75% വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ രമ്യ ഹരിദാസ് 117604 വോട്ടിന്റെ ഭൂരിപക്ഷം നേടികഴിഞ്ഞു.

എല്ലാ മണ്ഡലങ്ങളിലും 10000 വോട്ടുകള്‍ക്ക് മേലെയാണ് നിലവില്‍ രമ്യ ഭൂരിപക്ഷം നേടിയിരിക്കുന്നത്. അതില്‍ തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഞെട്ടിച്ചു കളഞ്ഞത് മന്ത്രി എകെ ബാലന്‍ പ്രതീനിധീകരിക്കുന്ന തരൂര്‍ മണ്ഡലത്തില്‍ നിന്ന് നേടിയ ഭൂരിപക്ഷത്തിന്റെ കാര്യമാണ്.

തരൂര്‍ മണ്ഡലത്തില്‍ നിന്ന് രമ്യ ഹരിദാസ് നേടിയത് 25000 വോട്ടിന്റെ ഭൂരിപക്ഷമാണ്. എകെ ബാലന്‍ 25000ഓളം വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് രമ്യ ഈ ഭൂരിപക്ഷം നേടിയത്. ചെങ്കോട്ടയായ ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ 13000 വോട്ടുകള്‍ക്ക് രമ്യ മുന്നിലെത്തി എന്നതും എല്‍ഡിഎഫ് പ്രവര്‍ത്തകരെ നിരാശയിലാക്കിയിട്ടുണ്ട്.