Daily News
മട്ടന്‍ സൂപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 20, 11:02 am
Monday, 20th October 2014, 4:32 pm

mutton[] മട്ടന്‍ കൊണ്ട് ഒരു ഹെല്‍തി ഡിഷ് തയ്യാറാക്കിയാലോ? ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സ്വാദിഷ്ടമായ മട്ടന്‍ സൂപ്പ് തയ്യാറാക്കാന്‍ ഇതാ രുചിക്കൂട്ട്.

ചേരുവകള്‍

ആട്ടിറച്ചി (എല്ലോടുകൂടിയത് )        -1/2 കിലോ
മഞ്ഞള്‍പ്പൊടി                  -2 ടീസ്പൂണ്‍
ജീരകം(പൊടിച്ചത്)                – 2 ടീസ്പൂണ്‍
കുരുമുളകുപൊടി                 – 2 ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍                    – 2 ടീസ്പൂണ്‍
വിനാഗിരി                     -2 സ്പൂണ്‍
വെള്ളം                         -8 കപ്പ്
ഉപ്പ്                            -പാകത്തിന്
നെയ്യ്                         -2 വലിയ സ്പൂണ്‍
സവാള                        – 4 എണ്ണം

തയ്യാറാക്കുന്ന വിധം

ആട്ടിറച്ചിയും മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. കഷണങ്ങള്‍ വെന്ത് വെള്ളം ഏകദേശം നാലു കപ്പാകുമ്പോള്‍ ജീരകപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് തിളപ്പിക്കുക. കഷണങ്ങള്‍ വെന്ത് പകുതി വെള്ളം വറ്റുമ്പോള്‍ ഇറക്കി വെക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റി് സൂപ്പിലേക്കൊഴിക്കുക. മട്ടന്‍ സൂപ്പ് തയ്യാര്‍!