Sports News
പരാജയപ്പെട്ടെങ്കിലും സിംബാബ്‌വേക്കെതിരെ തകര്‍പ്പന്‍ നേട്ടമാണ് ഇവന്‍ സ്വന്തമാക്കിയത്!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 06, 03:28 pm
Saturday, 6th July 2024, 8:58 pm

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യ ടി-20യില്‍ 13 റണ്‍സിന്റെ വിജയം സ്വന്തമാക്കി സിംബാബ്‌വേ. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് തെരഞ്ഞടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടിവന്നത്. പിന്നീട് 19.5 ഓവറില്‍ 102 റണ്‍സിന് ഇന്ത്യ പുറത്താകുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി യുവ സ്പിന്നര്‍ രവി ബിഷ്ണോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് സിംബാബ്വേ തകര്‍ന്നത്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്.
ഇതോടെ തന്റെ ടി-20 കരിയറില്‍ തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ടി-20യില്‍ ബിഷ്‌ണോയിക്ക് മിച്ച ബൗളിങ് ഫിഗറാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍

4/13 – സിംബാബ്‌വേ – 2024*

4/16 – വെസ്റ്റ് ഇന്‍ഡീസ് – 2022

3/24 – നേപ്പാള്‍ – 2023

ബിഷ്‌ണോയിക്ക് പുറമെ മുകേഷ് കുമാര്‍ മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ ആവേശ് ഖാന്‍ 29 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയത് 2.75 എന്ന കിടിലന്‍ എക്കണോമിയിലാണ്.

ബൗളിങ്ങില്‍ സിംബാബ്‌വേയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് തെണ്ടായി ചതാരയാണ്. 3.5 ഓവറില്‍ മെയ്ഡന്‍ അടക്കം 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 4.17 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് ചതാര പന്ത് എറിഞ്ഞത്.

ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ നാലു ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളും വീഴ്ത്തി. 6.25 എന്ന് തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. ഇരുവര്‍ക്കും പുറമേ ബ്രയാന്‍ ബെന്നറ്റ് , വെല്ലിങ്ടണ്‍ മസാകസ, ബ്ലെസിങ് മുസാറബാനി,ലൂക് ജോങ് വേ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Content Highlight: Ravi Bishnoi In Record Achievement In T20