Kerala News
'കാണാതെ പോയത് എന്റെ മകനല്ലേ, കോലോത്തെ പശുവല്ലല്ലോ....' മാറ്റിനിര്‍ത്തപ്പെടുന്നവരുടെ ശബ്ദമായി 'രാവണ്‍' ചര്‍ച്ചയാകുന്നു- വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Sep 14, 06:23 pm
Saturday, 14th September 2019, 11:53 pm

‘എന്റെ മോനെ കാണാനില്ല… കറുത്ത് മെലിഞ്ഞ് നീട്ടിവളര്‍ത്തിയ മുടിയില്‍ ചുവന്ന ചായോം തേച്ച് നടന്നിരുന്നില്ലേ…അവന്‍ തന്നെ’. നിറവും ജാതിയും മനുഷ്യന്റെ സ്ഥാനത്തെ നിര്‍ണയിക്കുന്ന കാലത്തു നിന്നും ഇന്ത്യ ഇന്നും കരകയറിയിട്ടില്ല. അപ്പോഴാണ് ‘ഒരു ഇന്ത്യക്കാരന്റെ കഥ’ നമുക്കുള്ളില്‍ ചില ആവലാതികള്‍ വിതയ്ക്കുന്നത്.

ആദര്‍ശ് കുമാര്‍ അണിയലിന്റെ ‘രാവണ്‍’ സംഗീത വീഡിയോ യൂട്യൂബില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിങ്ങനെയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാടോടി കലാകാരനായ അംബുജാക്ഷന്റെ ആഖ്യാനത്തിലൂടെ കടന്നു പോവുന്ന നാലു മിനിറ്റ് പതിനേഴ് സെക്കന്റ് വീഡിയോ നിറത്തിന്റെയും ജാതിവെറിയുടെയും പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട അനവധിപേരുടെ ശബ്ദവും ആകുലതകളും നിലപാടുകളുമാവുന്നു.

‘ഭരണവര്‍ഗം മൂലം സ്വാതന്ത്ര്യവും ജീവിതവും നിരാകരിക്കപ്പെടുന്ന അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകുന്നു’ ഇത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതെ, സമകാലിക കേരളത്തില്‍ ആ ചോദ്യം വളരെയധികം പ്രസക്തമാണ്: ”കാണാതെ പോയത് എന്റെ മകനല്ലേ, കോലോത്തെ പശുവല്ലല്ലോ….?’