ICC Ranking
അഫ്ഗാന്റെ 'അത്ഭുത ബാലന്‍' ചരിത്രനേട്ടത്തില്‍; ഐ.സി.സി റാങ്കിംഗില്‍ ഒന്നാമതെത്തി റാഷിദ് ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 Sep 30, 07:30 am
Sunday, 30th September 2018, 1:00 pm

ദുബായ്: ഏഷ്യാകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ അഫ്ഗാന്റെ സൂപ്പര്‍താരം റാഷിദ് ഖാന് ഐ.സി.സി റാങ്കിംഗില്‍ ചരിത്രനേട്ടം. ഐ.സി.സി പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ റാഷിദ് ഖാനാണ് ഒന്നാമത്.

ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനെ മറികടന്നാണ് റാഷിദ് ചരിത്രനേട്ടത്തിലെത്തിയത്. 353 പോയന്റാണ് റാഷിദിനുള്ളത്. 341 പോയന്റാണ് രണ്ടാം സ്ഥാനത്തുള്ള ഷാകിബിനുള്ളത്.

അതേസമയം ഏഷ്യാകപ്പ് കിരീടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ റാങ്കിംഗിലും മികച്ച പ്രകടനം നടത്തി.

ALSO READ: നേതാജിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജോസഫ് സ്റ്റാലിന്‍; ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മികച്ച മുന്നേറ്റം നടത്തി. രോഹിത്, കോഹ്‌ലിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ധവാന്‍ അഞ്ചാം സ്ഥാനത്താണ്.

ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രിത് ബുംറയാണ് ഒന്നാമത്. അഫ്ഗാന്റെ റാഷിദ് ഖാന്‍ രണ്ടാമതുണ്ട്.

WATCH THIS VIDEO: