national news
രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസ്; സുപ്രീംകോടതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ രണ്ടാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 01, 11:53 am
Saturday, 1st September 2018, 5:23 pm

ന്യൂദല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായേക്കുമെന്ന് സൂചന. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയിയെ ശുപാര്‍ശ ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീംകോടതിയിലെ ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരിലൊരാളാണ് രഞ്ജന്‍ ഗൊഗോയ്. ജസ്റ്റിസുമാരായ ചെലമേശ്വര്‍, എം.ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ക്കൊപ്പം ഗൊഗോയ് സുപ്രീംകോടതിയ്ക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

സീനിയോറിറ്റി മാനദണ്ഡമാക്കിയാണ് രഞ്ജന്‍ ഗൊഗോയിലെ ചീഫ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഗൊഗോയിയെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി നിയമമന്ത്രാലയത്തോട് ദീപക് മിശ്ര ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ALSO READ: പ്രളയത്തിന് ഒരു സിനിമയുടെ പ്രതിഫലം നല്‍കാന്‍ തയ്യാറാവാത്തത് എന്താണ്;മലയാള സിനിമാതാരങ്ങള്‍ക്കെതിരെ ഷീല

സാധാരണഗതിയിലുള്ള സംഭവങ്ങള്‍ മാത്രമാണെന്നും ചീഫ് ജസ്റ്റിസിന്റെ നടപടിയില്‍ അത്ഭുതപ്പെടാനില്ലെന്നും സുപ്രീംകോടതിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മാനദണ്ഡപ്രകാരം രഞ്ജന്‍ ഗൊഗേയിയാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് യോഗ്യന്‍. ഈയാഴ്ചയാണ് പുതിയ ചീഫ് ജസ്റ്റിനെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് നിയമന്ത്രാലയം ദീപക് മിശ്രയ്ക്ക് കത്തയച്ചത്.

ആസാമില്‍ നിന്നുള്ള ജഡ്ജിയായ ഗൊഗോയ് ദേശീയ പൗരത്വ പട്ടിക മോണിറ്ററിംഗിലെ സ്‌പെഷ്യല്‍ ബെഞ്ച് അധ്യക്ഷനായിരുന്നു. പ്രധാനപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലും ഭാഗമാണ്.

WATCH THIS VIDEO: