പാലക്കാട്: പിരായിരി പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ എല്‍.ഡി.എഫ് പ്രതിനിധി പ്രസിഡന്റായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ് എം.പി. സംഘി വര്‍ഗീയതയുടെ ഈറ്റില്ലമായി കേരളത്തെ മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയന്നെ് അവര്‍ പറഞ്ഞു.
വര്‍ഗീയ വിഷം തുപ്പുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ പിണറായി സര്‍ക്കാര്‍ മൗനം പാലിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ് എന്ന് പിരായിരിയിലെ സി.പി.ഐ.എം-ബി.ജെ.പി സഖ്യം തെളിയിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. ഫേസ്ബുക്കിലെഴുതിയ കുറപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.
കോണ്‍ഗ്രസ് മുക്ത കേരളമെന്ന ലക്ഷ്യത്തിനാണ് പിണറായി വിജയനും ആര്‍.എസ്.എസും ഒരുമിച്ച് ശ്രമിക്കുന്നതെന്നും രമ്യ പറഞ്ഞു.
അതേസമയം, മൂന്ന് അംഗ ബി.ജെ.പി പ്രതിനിധികളുടെ വോട്ട് കിട്ടിയതോടെയാണ്
പാലക്കാട് പിരായിരി പഞ്ചായത്തില്‍ എല്‍.ഡി.എഫ് പ്രതിനിധി പ്രസിഡന്റായയത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് അംഗം വിജയിച്ചു.
വോട്ട് ചെയ്തതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ബി.ജെ.പിയുമായി യാതൊരു സഖ്യവുമില്ലെന്നാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം. ലീഗ് പ്രതിനിധി പ്രസിഡന്റാകാതിരിക്കാനാണ് ബി.ജെ.പി യു.ഡി.എഫിന് വോട്ട് ചെയ്തതെന്നും ആരോപണമുണ്ട്.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അവസരത്തിനൊത്ത് സംഘി പാളയത്തില്‍ അഭയം തേടുന്നവര്‍ ആണ് സി.പി.ഐ.എം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് വര്‍ഗീയ വാദികളുടെ പിന്തുണ പിണറായി വിജയന് ആയിരുന്നുവെന്ന് അവര്‍ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ഷാഫി പറമ്പിലിനെ തോല്‍പിക്കാന്‍ മെട്രോ മാന് തല വച്ചവര്‍ ആണ് സി.പി.ഐ.എം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് വഴി ഒരുക്കിയതും സി.പി.ഐ.എം ആയിരുന്നു.