വൈദ്യുത നിലയങ്ങളിൽ സൾഫർ റിഡക്ഷൻ ഉപകരണങ്ങൾ വേണ്ടെന്ന് നീതി ആയോഗ്; വിമർശനവുമായി ജയറാം രമേശ്
national news
വൈദ്യുത നിലയങ്ങളിൽ സൾഫർ റിഡക്ഷൻ ഉപകരണങ്ങൾ വേണ്ടെന്ന് നീതി ആയോഗ്; വിമർശനവുമായി ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2024, 5:10 pm

ന്യൂദൽഹി: വൈദ്യുത നിലയങ്ങളിൽ സൾഫർ റിഡക്ഷൻ ഉപകരണങ്ങൾ വേണ്ടെന്ന നീതി ആയോഗിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ ജയറാം രമേശ്.

കൽക്കരി ഉപയോഗിച്ചുള്ള പവർ പ്ലാൻ്റുകളിൽ സൾഫർ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ, നീതി ആയോഗ് നിർദേശിച്ചതായി അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തിൻ്റെ പരാമർശം.

എന്നാൽ, നീതി ആയോഗിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.

ലോകത്തിൽ ഏറ്റവും കൂടുതൽ സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഇന്ത്യയാണെന്നും പവർ പ്ലാൻ്റുകളിൽ നിന്നുള്ള ഈ പുറന്തള്ളൽ വായു മലിനീകരണത്തിന് കാരണമാകുമെന്നും എക്‌സിലെ ഒരു പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

പവർ പ്ലാൻ്റുകളിൽ നിന്നുള്ള സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നും അത്തരം പുറന്തള്ളൽ ഇന്ത്യൻ പൊതുജനാരോഗ്യത്തിന് ഒരു പ്രശ്‌നവുമില്ലെന്ന് പറയുന്ന ഏതൊരു വാദവും പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വൈദ്യുത നിലയങ്ങളിൽ ഫ്ലൂറൈഡ് ഗ്യാസ് ഡിസൾഫറൈസറുകൾ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ആദ്യം, 2017 വരെ സമയപരിധി നിശ്ചയിച്ചിരുന്നു. പിന്നീട് ഇത് പിന്നീട് 2026 വരെ നീട്ടി. എന്നാൽ ഇപ്പോൾ നീതി ആയോഗ് ആ സമയപരിധി പൂർണമായും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്, ‘ ജയറാം രമേഷ് പറഞ്ഞു.

സൾഫർ ഡയോക്‌സൈഡ് പുറന്തള്ളൽ ഇന്ത്യയിൽ പൊതുജനാരോഗ്യത്തിന് ഒരു പ്രശ്‌നവുമില്ലെന്ന് സർക്കാർ വാദിക്കുന്നത് പരിഹാസ്യമാണെന്നും പ്രത്യേകിച്ച് മലിനീകരണത്തിൻ്റെ അനന്തരഫലങ്ങൾ ഇന്ത്യയിലെ നഗരങ്ങളിലുടനീളം പ്രകടമായിരിക്കുന്ന സമയത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപാവലിക്ക് പിന്നാലെ ദൽഹിയിലെ വായു മലിനീകരണ തോത് വളരെയധികം വർധിച്ചിരിക്കുകയാണ്.

Content Highlight: Ramesh deplores NITI Aayog’s call to pause sulphur reduction at power plants