തിരുവനന്തപുരം: ജനവിധി അംഗീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപ്രതീക്ഷിതമായ ഒരു പരാജയയാണ് ഉണ്ടായിരിക്കുന്നതെന്നും ജനങ്ങള്‍ നല്‍കിയ വിധിയെ ആദരവോടെ അംഗീകരിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
പരാജയ കാരണങ്ങള്‍ യു.ഡി.എഫ് കൂടി വിലയിരുത്തും. പാളിച്ചകള്‍ വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ മുന്നോട്ടുപോകും. കേരളത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതായെന്ന് ഈ വിജയത്തോടെ കരുതേണ്ട.
ജയിച്ചുവന്ന എല്ലാവരേയും അഭിനന്ദിക്കുന്നു. ഞങ്ങള്‍ ഈ വസ്തുതകളെ പറ്റി പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയും. ഞങ്ങള്‍ ഉന്നയിച്ച അഴിമതികളും ആരോപണങ്ങളും ഗവര്‍മെന്റിന് തന്നെ തിരുത്തേണ്ടതായി വന്നു. അതാണ് പ്രതിപക്ഷത്തിന്റെ കടമ. ആ പ്രതിപക്ഷ ധര്‍മം നന്നായി നിറവേറ്റാന്‍ സാധിച്ചിട്ടുണ്ട്.
ഈ അപ്രതീക്ഷിതമായ പരാജയത്തിന്റെ കാരണമെന്തെന്ന് പരിശോധിക്കുകയും കൂട്ടായ ചര്‍ച്ചയിലൂടെ മുന്നോട്ടുപോകുകയും ചെയ്യും. ഓരോരുത്തര്‍ ഓരോ രീതിയില്‍ പരാജയത്തെ വിലയിരുത്തും.
ഞങ്ങള്‍ വിജയം പ്രതീക്ഷിച്ചതാണ്. ജനാധിപത്യത്തില്‍ വിജയവും തോല്‍വിയും സ്വാഭാവികമാണ്. പരാജയം ഉണ്ടാകുമ്പോള്‍ കാരണം വിശകലനം ചെയ്ത് മുന്നോട്ടുപോകുക എന്നതാണ്. ഇത് വിലയിരുത്തും. എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം, എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്ന് ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക