Kerala News
കേരളത്തില്‍ ഞായറാഴ്ച മുതല്‍ റമദാന്‍ വ്രതാരംഭത്തിന് തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 02, 03:45 pm
Saturday, 2nd April 2022, 9:15 pm

കോഴിക്കോട്: കേരളത്തില്‍ നാളെ മുതല്‍ റമദാന്‍ വ്രതാരംഭം തുടക്കം. ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പറവി ദൃശ്യമായി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ദല്‍ഹിയിലും നാളെ വ്രതം ആരംഭിക്കും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ റമദാന്‍ വ്രതം ഇന്ന് ആരംഭിച്ചിരുന്നു.

ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ ഞായറാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചിച്ചിരുന്നു.

Content Highlights:  Ramadan fasting begins in Kerala from Saturday