Film News
വീണ്ടുമൊരു പാന്‍-ഇന്ത്യനോ? പുഷ്പ സംവിധായകനൊപ്പം ഇനി രാം ചരണും; കൂടെ മൈത്രി മൂവി മേക്കേഴ്സും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 25, 01:04 pm
Monday, 25th March 2024, 6:34 pm

പുഷ്പ സിനിമയുടെ സംവിധായകന്‍ സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി രാം ചരണ്‍ എത്തുന്നു.

എസ്.എസ്. രാജമൗലിയുടെ ആര്‍.ആര്‍.ആറിന്റെ വമ്പന്‍ വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്.

ചിത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ‘ആര്‍.സി17’ എന്നാണ് ചിത്രത്തിന് താത്കാലികമായി ടൈറ്റില്‍ നല്‍കിയിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിങ്ങ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

2018 മാര്‍ച്ച് 30ന് റിലീസ് ചെയ്ത സുകുമാര്‍ ചിത്രം രംഗസ്ഥലത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ശേഷം രാം ചരണ്‍, സുകുമാര്‍, മൈത്രി മൂവി മേക്കേഴ്സ്, ഡി.എസ്.പി എന്നിവരുടെ കോമ്പിനേഷനില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്.

ഇവര്‍ വീണ്ടും ഒന്നിക്കുന്നതോടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമൊരു പാന്‍-ഇന്ത്യന്‍ സിനിമാറ്റിക് അനുഭവം ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. പി.ആര്‍.ഒ: ശബരി.

Content Highlight: Ram Charan Joins With Pushpa Director For His New Movie