ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലേക്കും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച് രജനികാന്ത്. ബി.ജെ.പിയടക്കമുള്ള പാര്‍ട്ടികള്‍ സഖ്യ സാധ്യതകള്‍ ആരായുന്നതിനിടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ രജനിയുടെ തീരുമാനം.
നേരത്തെ രജനികാന്തുമായി സഖ്യ ചര്‍ച്ചകള്‍ക്ക് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഡി.എം.കെ, എ.ഐ.ഡി.എം.കെ പാര്‍ട്ടികളെ വിമര്‍ശിക്കാതെ തനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞ് വോട്ട് പിടിക്കാനാണ് രജനിയുടെ തീരുമാനം.
രജനിയുടെത് ഗാന്ധിയുടെ മാര്‍ഗമാണെന്നും ആത്മീയ രാഷ്ട്രീയവും മത രാഷ്ട്രീയവും രണ്ടാണെന്നുമാണ് രജനികാന്തിന്റെ പാര്‍ട്ടി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം ബി.ജെ.പിയുടെ കളിപാവയാണ് രജനികാന്ത് എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. എന്നാല്‍ തങ്ങളുടെ സഖ്യകക്ഷിയായ ഡി.എം.കെയുടെ വോട്ട് ചോര്‍ന്ന് പോകുമോ എന്ന പേടിയാണ് കോണ്‍ഗ്രസിനെന്ന് ബി.ജെ.പി പറഞ്ഞു.
ഡിസംബര്‍ 31 നാണ് രജനികാന്തിന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. ജനുവരിയിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുക
തിങ്കളാഴ്ച രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം രജനീകാന്ത് വിളിച്ചു ചേര്‍ത്തിരുന്നു. നേരത്തെ രജനീകാന്തിനെ കൂടെ ചേര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക