Entertainment
വിനീതിനെ ഞാൻ ബുദ്ധിമുട്ടിക്കാറില്ല, ഈസി കോൾ എപ്പോഴും ധ്യാൻ: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 20, 06:15 am
Sunday, 20th April 2025, 11:45 am

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അജു വർഗീസ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു സിനിമാ ജീവിതം ആരംഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് വനിതാ ഫിലിം അവാർഡും ലഭിച്ചു. പിന്നീട് ചെറുതും വലുതുമായ സിനിമകളിൽ നിരവധി വേഷങ്ങൾ ചെയ്യാൻ അജുവിന് സാധിച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസൻ ചിത്രങ്ങളായ തട്ടത്തിൻ മറയത്ത് (2012), ഒരു വടക്കൻ സെൽഫി (2015) എന്നിവ ബോക്സോഫീസ് ഹിറ്റുകളായിരുന്നു.

ഓം ശാന്തി ഓശാന, പുണ്യാളൻ അഗർബത്തീസ്, വെള്ളിമൂങ്ങ, ഓർമയുണ്ടോ ഈ മുഖം, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രേഷക ശ്രദ്ധ നേടിയെടുത്തു അജു വർഗീസ്.

കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്ന അജുവിന്റെ കരിയറിലെ വഴിത്തിരിവ് അന്ന ബെൻ നായികയായി എത്തിയ ഹെലൻ എന്ന സിനിമയിലെ കഥാപാത്രമായിരുന്നു. അടുത്തിറങ്ങിയ ജിയോ ഹോട്ട്സ്റ്റാർ സീരീസ് ലവ് അണ്ടർ കൺസ്ട്രക്ഷനിലും പ്രധാന കഥാപാത്രമായിരുന്നു അജു.

ഇപ്പോൾ ധ്യാനിനെയാണോ വിനീതിനെയാണോ ഏറ്റവും കൂടുതൽ വിളിക്കുന്നത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് അജു വർഗീസ്.

രണ്ടും രണ്ടുപേരാണെന്നും പെട്ടെന്ന് പറയാൻ പറഞ്ഞാൽ ചിലപ്പോൾ ധ്യാനായിരിക്കുമെന്നും അജു പറയുന്നു. വിനീതിനെ താൻ അങ്ങനെ ബുദ്ധിമുട്ടിക്കില്ല. ഈസി കോൾ എപ്പോഴും ധ്യാനായിരിക്കുമെന്നും അജു പറഞ്ഞു.

കുറച്ച് കൂടി ചിന്തിച്ച് തനിക്കൊരു സൊല്യൂഷൻ വേണമെന്നുണ്ടെങ്കിലും ഹാൻഡിൽ ചെയ്യാൻ തനിക്ക് പറ്റില്ലെന്നുണ്ടെങ്കിലും ധ്യാനിനെയാണ് വിളിക്കുകയെന്നും അജു പറയുന്നു. ലെഫ് നെറ്റ് ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജു വർഗീസ്.

‘രണ്ടും രണ്ടുപേരാണ്. പെട്ടെന്ന് പറയാൻ പറഞ്ഞാൽ ചിലപ്പോൾ ധ്യാനായിരിക്കും. വിനീതിനെ ഞാൻ അങ്ങനെ ബുദ്ധിമുട്ടിക്കില്ല. ഈസി കോൾ ചിലപ്പോൾ ധ്യാനായിരിക്കും. കുറച്ച് കൂടി ചിന്തിച്ച് എനിക്കൊരു സൊല്യൂഷൻ വേണം, ഹാൻഡിൽ ചെയ്യാൻ എനിക്ക് പറ്റുന്നില്ല എന്നുണ്ടെങ്കിൽ ധ്യാനിനെയാണ് വിളിക്കുക,’ അജു വർഗീസ് പറയുന്നു.

Content Highlight: I wont disturb Vineeth so much, Easy Call is always Dhyan says Aju Vargehese