രാജിനി ചാണ്ടിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും നമുക്ക് റോള്‍ മോഡലുകള്‍ ആവുന്നത് അതുകൊണ്ടാണ്; രാജിനിയുടെ ഫോട്ടോഗ്രാഫര്‍ ആതിര പറയുന്നു
Entertainment
രാജിനി ചാണ്ടിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും നമുക്ക് റോള്‍ മോഡലുകള്‍ ആവുന്നത് അതുകൊണ്ടാണ്; രാജിനിയുടെ ഫോട്ടോഗ്രാഫര്‍ ആതിര പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th January 2021, 5:38 pm

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെയാണ് രാജിനി ചാണ്ടി എന്ന നടിയെ മലയാളികള്‍ ആദ്യം കാണുന്നത്. പിന്നീട് ബിഗ്‌ബോസ് ഷോയില്‍ പങ്കെടുത്തും രാജിനി ചാണ്ടി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായി മാറി.

ഈയടുത്ത് ഫോട്ടോഗ്രാഫറായ ആതിര ജോയ് പകര്‍ത്തിയ രാജിനി ചാണ്ടിയുടെ ഫോട്ടോകള്‍ വലിയ ചര്‍ച്ചയായിരുന്നു. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച രാജിനിയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് നടിയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി എത്തിയത്. ഈ വയസ്സാം കാലത്ത് ഇതെന്തിന്റെ സൂക്കേടാണ് എന്നായിരുന്നു പലരുടേയും കമന്റുകള്‍.

സൈബര്‍ ആക്രമണത്തിനെതിരെ ഫോട്ടോഗ്രാഫര്‍ ആതിര ജോയ് രംഗത്തു വന്നിരുന്നു. പ്രായം ഒന്നിനും ഒരു ഘടകമല്ലെന്നും രാജിനി ചാണ്ടി ചെറുപ്പം മുതലേ ഫാഷനബിള്‍ ആയ ഒരു വ്യക്തിയാണെന്നുമായിരുന്നു ആതിര പറഞ്ഞത്.

ഇപ്പൊഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജിനി ചാണ്ടിയെക്കുറിച്ചും വൈറലായ ഫോട്ടോയെക്കുറിച്ചും പറയുകയാണ് ആതിര. ’25 വര്‍ഷം മുമ്പ് ജീന്‍സും ടീ ഷര്‍ട്ടും ഇട്ട് രാജിനിയെ കണ്ടു ശീലിച്ച ആലുവക്കാര്‍ക്ക് ഈ ചിത്രങ്ങള്‍ കണ്ട് അതിശയമില്ല. സോഷ്യല്‍മീഡിയയില്‍ ചിലര്‍ അപസ്വരങ്ങളുണ്ടാക്കിയത് മാത്രം മുത്തശ്ശിക്ക് അല്‍പം വിഷമമുണ്ടാക്കി.

ബിഗ് ബോസ് ഷോയില്‍ രാജിനിയുടെ എന്‍ട്രി ഡ്രംസ് പ്ലേ ചെയ്തുകൊണ്ടായിരുന്നു. രാജിനി ഡ്രംസ് പഠിക്കുന്നതാകട്ടെ 69ാമത്തെ വയസ്സിലും. കണക്കിനോട് ഇഷ്ടം തോന്നി രണ്ടു മാസം കൊണ്ട് പത്തിലെ കണക്കു പുസ്തകം മുഴുവന്‍ പഠിച്ച് കുട്ടികള്‍ക്ക് രാജിന് സൗജന്യ ട്യൂഷന്‍ എടുത്തു നല്‍കിയിരുന്നു. കൂടാതെ കാര്‍ സവാരിയുമുണ്ട്. സ്പീഡാണ് വീക്ക്‌നെസ്. ആലുവ മുതല്‍ ആലപ്പുഴ വരെ 72 കിലോ മീറ്റര്‍ ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് കഴിഞ്ഞ ദിവസം അവര്‍ കാറോടിച്ചെത്തി. ആതിര പറയുന്നു.’

രാജിനി മുത്തശ്ശിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും നമുക്ക് റോള്‍ മോഡലുകളാവുന്നത് ഇങ്ങനെയാണെന്നും ആതിര പറയുന്നു. ഹൃദയത്തില്‍ യുവത്വം സൂക്ഷിക്കുന്ന അവര്‍ എപ്പോഴും ഫാഷനബിള്‍ ആയിരിക്കുമെന്നും ആതിര പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajini Chandys photographer Athira says about Rajini and Mammootty