Entertainment news
ബീസ്റ്റിന് ശേഷം രജനിക്കൊപ്പം; നെല്‍സണ്‍-രജനി ചിത്രം 'ജയിലര്‍' പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 17, 07:15 am
Friday, 17th June 2022, 12:45 pm

വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ‘ജയിലര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് രജനികാന്താണ്. ബീസ്റ്റിന് ലഭിച്ച സമ്മിശ്ര പ്രതികരണം മൂലം നെല്‍സണെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അനിരുദ്ധ് രവിചന്ദറാണ് ജയിലറിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.


ശിവയുടെ സംവിധാനത്തില്‍ പുറത്തുവന്ന അണ്ണാത്തെയാണ് രജനികാന്തിന്റെ ഒടുവില്‍ പുറത്തുവന്ന ചിത്രം. നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.

നെഗറ്റീവ് അഭിപ്രായങ്ങള്‍ക്കിടയിലും ചിത്രം റെക്കോഡ് കളക്ഷനാണ് ബോക്‌സ്ഓഫീസില്‍ നിന്നും നേടിയത്. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ രജനിയുടെ മാസ് ആക്ഷന്‍ ചിത്രത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇത്തവണ എന്തായാലും തലൈവര്‍ പൊളിച്ചെടുക്കും എന്നാണ് ജയിലറിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

Content Highlight : Rajanikanth new movie With Nelson Dileeep kumar Announced titled as Jailer