INDIA VS AUSTRALIA
രസംകൊല്ലിയായി മഴ; രണ്ടാം ടി-20 ഉപേക്ഷിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2018 Nov 23, 12:10 pm
Friday, 23rd November 2018, 5:40 pm

മെല്‍ബണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി-20 ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 19 ഓവറില്‍ ഏഴു വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ രസംകൊല്ലിയായി ഗ്രൗണ്ടില്‍ മഴ പെയ്തു.

ഇടയ്ക്കു മഴമാറിയപ്പോള്‍ മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ 11 ഓവറില്‍ ഇന്ത്യയ്ക്ക് 90 റണ്‍സ് വിജയലക്ഷ്യം തീരുമാനിച്ചെങ്കിലും മഴ വീണ്ടും കനത്തതോടെ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റ് വീതവും ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മല്‍സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ റഷഭ് പന്തിന്റെ കൈയിലെത്തിച്ചാണ് വിക്കറ്റുവേട്ടയ്ക്കു തുടക്കമിട്ടത്.

മൂന്നു മത്സര പരമ്പരയിലെ ആദ്യ കളിയില്‍ നാലു റണ്‍സിന് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു.

WATCH THIS VIDEO: