മമ്മൂക്കയെയും ലാലേട്ടനെയും കുറിച്ചുള്ള ആ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് പ്രയാസമുണ്ട്: റായ് ലക്ഷ്മി
Entertainment
മമ്മൂക്കയെയും ലാലേട്ടനെയും കുറിച്ചുള്ള ആ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് പ്രയാസമുണ്ട്: റായ് ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th July 2024, 10:17 am

കുറഞ്ഞകാലം കൊണ്ട് മലയാള പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത തെന്നിന്ത്യൻ നടിയാണ് റായ് ലക്ഷ്മി.


മോഹൻലാൽ – രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന റോക്ക് ആൻഡ്‌ റോൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ റായ് ലക്ഷ്മി അണ്ണൻ തമ്പി, ക്രിസ്ത്യൻ ബ്രദേർസ്, രാജാധിരാജ, ഇൻ ഹരിഹർ നഗർ 2 തുടങ്ങിയ ഒരുപിടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തിൽ തന്നെ മമ്മൂട്ടി, മോഹൻലാൽ എന്നീ സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിക്കാൻ കഴിഞ്ഞ റായ് ലക്ഷ്മി അവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നത് പറയാൻ പ്രയാസമാണെന്ന് പറയുകയാണ്. ഇരുവരുടെയും സ്വാധീനം അത്രയും വലുതായിരുന്നുവെന്നും തുടക്കകാരിയെന്ന നിലയിൽ റോക്ക് ആൻഡ് റോളിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ ചില ഉപദേശങ്ങൾ നൽകിയിരുന്നുവെന്നും റായ് ലക്ഷ്മി പറയുന്നു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.

‘മലയാളത്തിലെ മുൻനിരതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ആദ്യകാലത്തുതന്നെ അഭിയിക്കാൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്.

ഇവരിൽ ആരോടാണ് കൂടുതൽ ബഹുമാനം, ഇഷ്ടം എന്നെല്ലാം ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസമാണ്. അഭിനയജീവിതത്തിൽ ഇരുവരുടെയും സ്വാധീനം അത്രമേൽ വലുതാണ്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ അറിയാത്ത കാര്യങ്ങൾ പറഞ്ഞുമനസിലാക്കിത്തരും. ‘റോക്ക് എൻ റോളി’ൽ ഒരു തുടക്കക്കാരിയെന്നനിലയിൽ ലാൽസാർ നൽകിയ ഉപദേശങ്ങൾ പിന്നീടുള്ള അഭിനയജീവിതത്തിന് ഏറെ ഗുണംചെയ്തിട്ടുണ്ട്.

മലയാളത്തിൽനിന്നൊരു ഇടവേളയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നതല്ല. മമ്മുക്കയ്ക്കൊപ്പം ‘കുട്ടനാടൻ ബ്ളോഗി’ൽ അഭിനയിച്ച് പോകുമ്പോഴും മലയാളത്തിലെ അടുത്ത കഥ അരികിലുണ്ടായിരുന്നു. കോവിഡ്‌കാലം ഇടവേള സൃഷ്ടിച്ചു. ഒരുപാട് കഥകൾ കേട്ടുകൊണ്ടിരുന്നു. പക്ഷേ, മനസിനിണങ്ങുന്ന കഥ അപ്പോഴും കണ്ടെത്താനായില്ല,’റായ് ലക്ഷ്മി പറയുന്നു.

 

Content Highlight: Rai Lakshmi Talk About Mammootty And Mohanlal