National Politics
കനയ്യ കുമാറിന് രാഹുല്‍ കൊടുത്ത ഓഫര്‍ ബീഹാറിന്റെ മുഖ്യമന്ത്രിസ്ഥാനം? കനയ്യയുടെ പാര്‍ട്ടി മാറ്റത്തില്‍ പ്രതികരണവുമായി മുഹമ്മദ് മൊഹ്‌സീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 29, 04:05 am
Wednesday, 29th September 2021, 9:35 am

പാലക്കാട്: കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരണവുമായി സുഹൃത്ത് മുഹമ്മദ് മൊഹ്‌സീന്‍.

കനയ്യക്ക് വന്‍ ഓഫറുകളാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്ന് പട്ടാമ്പി എം.എല്‍.എയും ജെ.എന്‍.യുവിലെ കനയ്യയുടെ സുഹൃത്തുമായിരുന്ന മൊഹ്‌സീന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ഭാവി ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ രാഹുല്‍ കനയ്യക്ക് മുന്നില്‍വെച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നതെന്നും മൊഹ്‌സീന്‍ പറഞ്ഞു.

പത്തിലേറെ തവണ രാഹുല്‍ ക്യാമ്പ് കനയ്യയുമായി സംസാരിച്ചുവെന്നും എങ്കിലും അദ്ദേഹം പോകുമെന്ന് കരുതിയില്ലെന്നുമാണ് മൊഹ്‌സീന്‍ പറയുന്നത്. യുവാക്കള്‍ എന്ത് കൊണ്ട് പാര്‍ട്ടി വിട്ടുപോകുന്നുവെന്നതിനെ പറ്റി പാര്‍ട്ടി ആലോചിക്കണമെന്ന് മൊഹ്‌സീന്‍ ആവശ്യപ്പെട്ടു. ചിതറി നില്‍ക്കാതെ കമ്യൂണിസ്റ്റ് ഏകീകരണത്തെ പറ്റി പാര്‍ട്ടി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കനയ്യ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights:  Rahul’s offer to Kanaya Kumar to become Bihar Chief Minister? Mohammad Mohsin response