തന്റെ തൂലികാ നാമത്തില്‍ ഉള്ള അക്കൗണ്ട് വെരിഫിക്കേഷന്‍ ആവശ്യപെട്ട ഫേസ്ബുക്കിനോട് ഇഞ്ചി പെണ്ണ് ചോദിച്ച പത്തു ചോദ്യങ്ങള്‍ കണ്ടു. പ്രീത എന്ന് മാത്രമല്ല ഏതൊരു സ്ത്രീക്കും പൊതു ഇടത്തില്‍ അഭിപ്രായം പറയാനും തുല്യതക്കും വേണ്ടിയുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന ഒരാളാണ് ഞാന്‍ പക്ഷെ ഈ പത്തു ചോദ്യങ്ങള്‍ എവിടെയൊക്കെയോ തുല്യതയ്ക്കു വേണ്ടിയുള്ള സമരം എന്നതില്‍ നിന്ന് മാറി അടിസ്ഥാന വിരുദ്ധമായ ചോദ്യങ്ങളും സ്ത്രീ എന്ന അനുകമ്പ തേടലും ആയി എനിക്ക് വായിക്കാന്‍ കഴിഞ്ഞു.
ഫേസ്ബുക്ക് നെയിം പോളിസി പ്രകാരം തന്റെ ലീഗല്‍ നെയിം ആണ് എന്ന് സമ്മതിച്ചു ഫേസ്ബുക്കിനെ തെറ്റിദ്ധരിപ്പിച്ചു തുടര്‍ന്നിരുന്ന ഒരു അക്കൗണ്ട് അവര്‍ അത് ശരിയായ പേരാണ് എന്ന് ഉറപ്പു വരുത്താന്‍ വെരിഫിക്കേഷന്‍ ആവശ്യപ്പെടുമ്പോള്‍ ധാര്‍മിക രോഷം അസ്ഥാനത്താണ്. തൂലികാ നാമങ്ങളിലും മറ്റും തുടരേണ്ടവര്‍ക്ക് അത് അങ്ങനെ തന്നെ വ്യക്തമാക്കി പേജുകള്‍ തുടങ്ങാനും അവിടെ എഴുതാനും സ്വാതന്ത്ര്യമുണ്ട്. മായാവിക്കും ടിന്റു മോനും കര്‍ത്താവിനും ശിവനും നബിക്കും വരെ ഫേസ്ബുക്ക് പേജുണ്ട് അത് ഫേസ് ബുക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട്.
പെഴ്‌സണല്‍ പ്രൊഫൈല്‍ എന്നത് ശരിയായ പേരില്‍ വ്യക്തികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ ഉള്ളതാണ് എന്ന ഫേസ്ബുക്ക് പോളിസി സ്‌നേഹത്തോടെ ഓര്‍മിപ്പിക്കുന്നു. കുറച്ചു കാലമായി ഫേസ് ബുക്ക് ഉപയോഗിക്കുന്ന ഒരാളെന്ന നിലക്ക് എന്റെ അറിവില്‍ വരുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം തരുന്നു
1 ഫേസ്ബുക്കില്‍ ഒരു സ്ത്രീ സ്വതന്ത്രാഭിപ്രായം പ്രകടിപ്പിച്ചാല്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനത്തിന് സംഭവിക്കുന്നതെന്താണ്? അവളുടെ പേജിനെതിരെ പുരുഷന്‍മാരുടെ മാസ് റിപ്പോര്‍ട്ടിംഗ് അനുവദിക്കുക, ഇരയുടെ പേജ് നീക്കം ചെയ്യുക, അവളോട് പേജിലെ പേര് മാറ്റാന്‍ ആവശ്യപ്പെടുക എന്നിങ്ങനെ വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഇരയെ ആക്രമിക്കലാണോ?
മാസ്സ് റിപ്പോര്‍ട്ട് ചെയ്യുന്ന അക്കൗണ്ടുകള്‍ പുരുഷനാണോ സ്ത്രീ ആണോ എന്ന് നോക്കിയല്ല ഇപ്പോഴുള്ള പോളിസികള്‍ പ്രകാരം ഫേസ്ബുക്ക് പ്രതികരിക്കുന്നത് . കമ്മ്യൂണിറ്റി standard വയലേഷനുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരുടെ IDയും പൂട്ടും വെരിഫിക്കേഷന്‍ ആവശ്യപ്പെടും അതില്‍ പുരുഷന്‍ എന്നോ സ്ത്രീ എന്നോ വത്യാസം ഇല്ല.
2 പോലീസ് സ്‌റ്റേഷനില്‍ പോലും സ്ത്രീകള്‍ സംരക്ഷിക്കപ്പെടാത്ത ഇന്ത്യ പോലുള്ള രാഷ്ട്രത്തില്‍ ഫേസ്ബുക്ക് എന്നെ എങ്ങനെ സംരക്ഷിക്കുമെന്നാണ് ഉറപ്പ് തരുന്നത്.? ഇവിടെ ഹേറ്റ് പേജുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും അവക്കെതിരെ നടപടിയെടുക്കാതെ പകരം പ്രീതയുടെയും അവളെ പിന്തുണച്ച അരുന്ധതിയുടെയും എന്റെയും അക്കൗണ്ടുകളാണ് നീക്കം ചെയ്യപ്പെട്ടത്.
ഫേസ്ബുക്ക് ആര്‍ക്കും സംരക്ഷണം നല്‍കാം എന്ന് ഉറപ്പു നല്‍കുന്നില്ല . അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹേറ്റ് പേജുകളും ഉണ്ടാകും സ്വാഭാവികം. പേജുകളില്‍ ഉണ്ടാകുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷെ നിങ്ങളുടെ IDകളില്‍ റിപ്പോര്‍ട്ടിംഗ് ഉണ്ടായപ്പോള്‍ നടപടി എടുത്തത് അതുമായി ടെക്‌നിക്കലി ബന്ധപ്പെടുത്താന്‍ കഴിയില്ല . അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയല്ല മറിച്ചു ഫേസ്ബുക്ക് പോളിസികള്‍ പ്രകാരം ഉള്ള വെരിഫിക്കേഷന്‍ നടത്തുകയാണ് ഉണ്ടായത്
3 ഫേസ്ബുക്കില്‍ വെരിഫിക്കേഷന്‍ ഉണ്ടെങ്കില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് ഇത് നടത്തേണ്ടതാണ് എന്നാലിത് നടക്കുന്നില്ല. ഇത് വഴി തങ്ങളുടെ യൂസര്‍ബേസ് വര്‍ദ്ധിപ്പിക്കാനും അക്കൗണ്ട് വിവരങ്ങള്‍ പരസ്യ കമ്പനികള്‍ക്ക് വില്‍ക്കാനുമാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. എന്നാല്‍ പിന്നീട് വെരിഫിക്കേഷന്‍ ആവശ്യപ്പെടുകയും ആളുകളുടെ അക്കൗണ്ട് പൂട്ടിക്കുകയുമാണ് ചെയ്യുന്നത്.
അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടുന്നത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലും പ്രായോഗികമല്ല അങ്ങനെ നിലവിലും ഇല്ല. വിവരങ്ങള്‍ പരസ്യ കമ്പനികള്‍ക്ക് നല്‍കുന്നു എന്നത് ആരോപണം മാത്രമാണ് . ഫേസ്ബുക്ക് നെയിം പോളിസി പ്രകാരം ശരിയായ പേര് മാത്രമേ പ്രൊഫൈലില്‍ ഉപയോഗിക്കാന്‍ കഴിയൂ അത് അക്കൗണ്ട്് തുടങ്ങുമ്പോള്‍ തന്നെ നിങ്ങളെ അലേര്‍ട്ട് ചെയ്യും അപ്പോള്‍ ഇതെല്ലാം എഗ്രീ ചെയ്യുന്നു എന്ന് ടിക്ക് ചെയ്തു അക്കൗണ്ട് തുടങ്ങുന്ന നിങ്ങള്‍ ഫേക്ക് നെയിം ആണ് ഉപയോഗിക്കുന്നത് എങ്കില്‍ വിശ്വാസവഞ്ചന കാണിക്കുന്നത് നിങ്ങളാണ് . അങ്ങനെ നടന്നു എന്ന് ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ നിങ്ങളുടെ സത്യസന്ധത തെളിയിക്കാന്‍ വേണ്ടിയാണ് ഫേസ് ബുക്ക് രേഖകള്‍ ആവശ്യപ്പെടുന്നത്
4 ഇവിടെ തങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് ദിനംപ്രതി അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. (ഇത്തരത്തില്‍ പ്രീതക്കെതിരെ 4 പേജുകളാണ് ഉയര്‍ന്ന് വന്നത്. ഇതില്‍ പ്രീതയുടെ പേരിനൊപ്പം അസഭ്യം ചേര്‍ത്ത പേജ് പരാതി നല്‍കിയതിന് ശേഷം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്) ഇവിടെ വീണ്ടും ഞങ്ങളാണ് (സ്ത്രീകള്‍) ആക്രമിക്കപ്പെടുന്നത്. ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കരുതാത്ത കമ്പനിയുടെ അമേരിക്കയിലെ ഓഫീസ് ഞങ്ങളോട് മിണ്ടാതിരിക്കാനാണ് പറഞ്ഞത്.
നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ ഉള്ള അവകാശം പോലെ തന്നെയാണ് മറ്റുള്ളവര്‍ക്കും അതിനുള്ള അവകാശം ഉണ്ട് അതില്‍ എന്തെങ്കിലും വയലേഷന്‍ ഉണ്ട് എങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. ആ റിപ്പോര്‍ട്ടുകളിള്‍ പരിശോധിക്കുന്നതിലെ വീഴ്ചകള്‍ ചൂണ്ടി കാണിക്കാം പക്ഷെ നിങ്ങള്‍ ചെയ്യുന്നത് അതല്ല
5 ഫേസ്ബുക്കിന് ഇംഗ്ലീഷ് മാത്രമേ മനസിലാവുകയുള്ളൂ എന്നാണ് വാദം. അങ്ങനെയെങ്കില്‍ നിങ്ങളെങ്ങനെയാണ് ഇംഗ്ലീഷിതര ഭാഷാ സംസ്‌കാരങ്ങളുമായി സംവദിക്കുന്നത്. ഇതിനര്‍ത്ഥം ഇംഗ്ലീഷല്ലാത്ത ഭാഷകളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന പേജുകള്‍ തുടരുമെന്നാണോ? അതല്ലെങ്കില്‍ മറ്റു ഭാഷ സംസ്‌കാരങ്ങളെ ഫേസ്ബുക്ക് പൂര്‍ണമായും അവഗണിക്കുന്നു എന്നാകും അര്‍ത്ഥമാക്കുന്നത്.
എന്റെ പരിമിതമായ അറിവില്‍ കമ്പ്യൂട്ടിംഗ് സാധ്യമായ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഫേസ്ബുക്ക് സ്റ്റാന്‍ഡേര്‍ഡ്‌സ് ഉണ്ട്. അങ്ങനെ ആണെങ്കില്‍ ഈ ചോദ്യം അടിസ്ഥാന രഹിതമാണ്
6 ഒരു സ്ത്രീ പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടാല്‍ അവളുടെ ജീവിതം എന്നെന്നേക്കുമായി അവസാനിച്ചു എന്ന് കരുതുന്ന, ഇരയെ സംരക്ഷിക്കേണ്ട ബാധ്യതയെ സ്വന്തം കുടുംബാംഗങ്ങള്‍ പോലും തള്ളിപ്പറയുന്ന സംസ്‌കാരത്തോട് അനുഭാവപൂര്‍ണമായ നിലപാടാണോ ഫേസ്ബുക്കിനുള്ളത്.? അങ്ങനെയെങ്കില്‍ നില നില്‍ക്കുന്നവയെ മറ്റേണ്ടതുണ്ട്.
ഫേസ്ബുക്ക് ഒരു പുരോഗമന രാഷ്ട്രീയം പുലര്‍ത്തുന്ന മാധ്യമമായാണ് ഇതുവരെ എനിക്ക് മനസിലാക്കാന്‍ കഴിയുന്നത് . അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരില്‍ ഉന്നയിക്കുന്നതാണ് ഈ ചോദ്യം
7 പുരുഷാധിപത്യം ഞങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന വിവാഹം, കുടുംബം, ജാതി, മതം തുടങ്ങിയ കുരുക്കുകള്‍ പൊട്ടിച്ചെറിയാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. പക്ഷെ ഞങ്ങളെ വന്നിടത്തേക്ക് തന്നെ പറഞ്ഞയക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ഞങ്ങള്‍ ശരിക്കും അവിടെ തന്നെ നിലനില്‍ക്കേണ്ടവരാണെന്ന് ഫേസ്ബുക്ക് കരുതുന്നുണ്ടോ.? ഇത് തന്നെയാണ് സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തെ പോലും ഹനിക്കുന്ന പുരുഷ മേല്‍കോയ്മ സമൂഹത്തിന്റെ നിലപാടും.
തനിക്കെതിരെ ഭീകരമായ വിദ്വേഷ പ്രചരണമുണ്ടായപ്പോഴും ജാതിപ്പേര് ഉപയോഗിക്കാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിച്ച സാഹചര്യത്തിലും തന്റെ നിലപാടുകള്‍ക്കൊപ്പമാണ് പ്രീത നില നിന്നത്. വിഷയത്തിലുള്ള പ്രീതയുടെ മറുപടിയാണിത്.
നിങ്ങള്‍ സ്വകാര്യ ജീവിതത്തില്‍ എന്ത് ചെയ്യണം എന്ന് അഭിപ്രായം പറയാനോ ഉപദേശിക്കാനോ ഇടപെടേണ്ട കാര്യം ഫേസ്ബുക്കിനു ഇല്ല . മുന്‍പ് പറഞ്ഞ വിഷയം തന്നെയാണ് ഫേസ്ബുക്ക് നെയിം പോളിസി പ്രകാരം ഒരാളുടെ നിയമപരമായ യഥാര്‍ത്ഥ പേര് മാത്രമേ ഇവിടെ പ്രൊഫൈല്‍ തുടങ്ങാന്‍ ഉപയോഗിക്കാന്‍ കഴിയൂ നിങ്ങള്‍ ഉപയോഗിക്കുന്ന പേര് ശരിയായ ലീഗല്‍ നെയിം ആണ് എന്ന് സമ്മതിച്ച ശേഷമാണ് നിങ്ങള്‍ അക്കൗണ്ട് തുടങ്ങിയത് അത് അങ്ങനെ അല്ലായിരുന്നു എന്ന് നിങ്ങള്‍ തന്നെ പറയുമ്പോള്‍ ഇനിയും ആ നിയമലംഘനം തുടരാന്‍ കഴിയില്ല എന്ന് പറയാനുള്ള അവകാശം ഫേസ്ബുക്കിനുണ്ട്. നിങ്ങളുടെ ലീഗല്‍ നെയിം മാറ്റുവാന്‍ ഒരിക്കലും ഫേസ്ബുക്ക് ഒരു തടസമല്ല എന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിക്കട്ടെ
8 ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എളുപ്പത്തില്‍ കൃത്രിമം നടത്താന്‍ കഴിയുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ഞാന്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ ഫേസ്ബുക്ക് എങ്ങനെയാണ് വെരിഫിക്കേഷന്‍ നടത്തുക. ഫേസ്ബുക്ക് ഞങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ളവ പരിശോധിക്കുമോ? പിന്നെ ഞങ്ങളുടെ വിവരങ്ങള്‍ സ്റ്റേറ്റിനും പരസ്യ ഏജന്‍സികള്‍ക്കും കൈമാറാനാണോ ഫേസ്ബുക്ക് നിലനില്‍ക്കുന്നത്.
ഫേസ്ബുക്ക് സ്വീകരിക്കുന്ന ID കള്‍ ഏതൊക്കെയാണ് എന്ന് ഈ ലിങ്കില്‍ ലഭ്യമാണ്
https://www.facebook.com/help/159096464162185
വ്യാജ രേഖകള്‍ ഉണ്ടാക്കുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണ് അങ്ങനെ ചെയ്യുന്നവരല്ല ഭൂരിപക്ഷവും അത് കണ്ടെത്തിയാല്‍ അത്തരം രേഖകള്‍ ഫേസ്ബുക്ക് അപ്പോള്‍ തന്നെ അത് റിജെക്റ്റ് ചെയ്യും.
നിങ്ങള്‍ നല്‍കുന്ന ID കള്‍ ഫേസ്ബുക്ക് വെരിഫിക്കേഷന് ശേഷം നശിപ്പിച്ചു കളയും എന്ന് സത്യവാങ്ങ്മൂലം നല്‍കിയാണ് ഫേസ്ബുക്ക് അത്തരം രേഖകള്‍ സ്വീകരിക്കുന്നത് പേരും ഫോട്ടോയും ഡേറ്റ് ഓഫ് ബര്‍ത്ത് ഉം ഒഴികെയുള്ള വിവരങ്ങള്‍നല്‍കുന്ന IDകളില്‍ മാസ്‌ക് ചെയ്തു/എറേസ് ചെയ്തു നല്‍കാനുള്ള സ്വാതന്ത്ര്യവും ഫേസ്ബുക്ക് നല്‍കുന്നുണ്ട് . അതിനു വിരുദ്ധമായി അത്തരം IDകള്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്തു എന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയും
9 ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്തിനാണ്. മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ നടക്കുന്ന പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ പോലും പരമമായ സ്വകാര്യത ഉറപ്പ് വരുത്തുന്നുണ്ട്. അവര്‍ നിങ്ങളുടെ പേര് വിവരങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാറില്ല. പക്ഷെ ഫേസ്ബുക്ക് എന്ത് കൊണ്ടാണ് ഞങ്ങള്‍ക്ക് സ്വകാര്യത അനുവദിക്കാത്തത്. ഓണ്‍ലൈന്‍ വിദ്വേഷ പ്രചരണങ്ങളെ തിരിച്ചറിയാനുള്ള സാങ്കേതിക ശേഷിയില്ലാത്ത ഫേസ്ബുക്ക് പിന്നെന്തിനാണ് ഞങ്ങളുടെ ജീവിതത്തെ പ്രശ്‌ന കലുഷിതമാക്കുന്നത്.
ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാറില്ല എന്ന് മാത്രമല്ല അത്തരം രേഖകള്‍ പൂര്‍ണ്ണ സുരക്ഷിതമായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് കൂടി ഫേസ്ബുക്ക് ഉറപ്പു നല്‍കുന്നുണ്ട് അപ്പോള്‍ ഈ ചോദ്യവും അടിസ്ഥാന രഹിതമാണ്
10 സേവനങ്ങള്‍ ലഭ്യമാകുമെന്ന ഉറപ്പിലാണ് ഞങ്ങള്‍ സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറുന്നത്. അതല്ലെങ്കില്‍ പണമിടപാടുകള്‍ നടത്തുന്നിടത്ത് സുരക്ഷയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത്. അതേ സമയം വിവരങ്ങള്‍ കൈമാറുന്നതിന് പകരം എന്ത് സേവനമാണ് ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.
താങ്കള്‍ എന്ത് സേവനം പ്രതീക്ഷിച്ചാണോ ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് തുടങ്ങിയത് അതൊക്കെ തന്നെ ഒരു സോഷ്യല്‍ മീഡിയ എന്ന നിലക്ക് ഇന്ന് ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച സേവനം ഫേസ്ബുക്ക് ആണെന്ന് നിസംശയം പറയാന്‍ കഴിയും
കൂടുതല്‍ വായനയ്ക്ക്
ഫേസ്ബുക്കിനോടുള്ള ഇഞ്ചിപ്പെണ്ണിന്റെ പത്ത് ചോദ്യങ്ങള്‍ (06/08/2015)
Leaning out from Facebook (05/08/2015)
ഫേസ്ബുക്കില്‍ ജാതിപ്പേര് ഉപേക്ഷിക്കാന്‍ അവകാശമില്ലേ? സുക്കര്‍ബര്‍ഗിന് ഒരു തുറന്ന കത്ത് (04/08/2015)
പ്രീത ജി.പി.ക്കെതിരെ മൂന്നാമതും ഫേസ്ബുക്ക് പേജ്; പ്രീതയുടെ മകനെ അശ്ലീലമായി അസഭ്യം പറഞ്ഞുള്ള ഫോട്ടോ പോസ്റ്റും (03/08/2015)