ചെന്നൈ: രാഹുല്‍ ഗാന്ധിയുടെ ‘ആബ്‌സ് ബോഡി’ ചിത്രത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി വിദ്യാര്‍ത്ഥിയോടൊപ്പം പുഷ് അപ് എടുക്കുന്ന വീഡിയോ. തമിഴ്നാട് മുളഗുമൂട് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ പുഷ് അപ് ചലഞ്ച്.
പുഷ് അപ്പിനൊപ്പം ‘ഐക്കിഡോ’ എന്ന ആയോധനകലയും രാഹുല്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ പുഷ് അപ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നത് ഒരു പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിക്കൊപ്പം രാഹുല്‍ ഒരു മിനുട്ടില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ 15 പുഷ് അപ് എടുക്കുന്നതിനിടെ സദസ്സില്‍ നിന്ന് നിറഞ്ഞ കൈയ്യടിയായിരുന്നു.
അതിന് ശേഷം ഒറ്റക്കൈ കൊണ്ട് രാഹുല്‍ പുഷ് അപ് എടുക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.
#WATCH: Congress leader Rahul Gandhi doing push-ups and ‘Aikido’ with students of St. Joseph’s Matriculation Hr. Sec. School in Mulagumoodubn, Tamil Nadu pic.twitter.com/qbc8OzI1HE
— ANI (@ANI) March 1, 2021
നേരത്തെ രാഹുല്‍ കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയ വേളയിലായിരുന്നു രാഹുലിന്റെ ആബ്‌സ് ബോഡി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൊല്ലം വാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയ രാഹുല്‍ കടലിലേക്ക് എടുത്ത് ചാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ ചിത്രം വൈറല്‍ ആകാന്‍ തുടങ്ങിയത്.
ഒരു ബോക്‌സറുടേതുപോലുള്ള ആബ്‌സ് ബോഡി എന്നാണ് രാഹുലിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് ബോക്‌സര്‍ വിജേന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rahul Gandhi push-ups video fets netizens wow