ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. താരത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് “ഒഫന്‍സീവ് മലയാളം മെമെ” എന്ന ട്രോള്‍ പേജ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയത ചിത്രം ഒരുപാട് പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ കാലിന് പരുക്കേറ്റ സാമുവലിന്റേയും നായകന്‍ സൗബിന്‍ ഷാഹിറിന്റേയും ചിത്രത്തിന് മുകളില്‍ “ഒരു മൃഗത്തേയും ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ അപായപ്പെടുത്തിയിട്ടില്ല. പക്ഷെ ഇതിനെ കുറിച്ച് മറന്നേക്കു” എന്ന് എഴുതിയാണ് വംശീയാധിക്ഷേപമുള്ള ട്രോള്‍ നിര്‍മിച്ചിരിക്കുന്നത്. പല ആളുകളും സാമുവലിനെ ടാഗ് ചെയ്താണ് ചിത്രം ഷെയര്‍ ചെയ്തിട്ടുള്ളത്.
ALSO READ: ശബരിമല: ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കും
“”ഞാന്‍ അനുഭവിച്ചതില്‍ ഏറ്റവും പൈശാചികമായുള്ള വംശീയാധിക്ഷേപമാണിത്. ഇവിടത്തെ ചില മനുഷ്യര്‍ എന്നെ മൃഗത്തോട് താരതമ്യം ചെയ്യുന്നത് സങ്കടകരമാണെന്ന്”” ട്രോളിന് പ്രതികരണമായി സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത് തമാശയായി കാണാനാവുന്നില്ല. വംശത്തിന്റേയും നിറത്തിന്റേയും പേരില്‍ കളിയാക്കുന്നത് ശരിയല്ല. നല്ലൊരു ദിവസം ഇതുപോലെയുളള വംശീയ പോസ്റ്റ് കണ്ട് ആരംഭിക്കുന്നതിനെകുറിച്ചൊന്നു ആലോചിച്ച് നോക്കുവെന്ന് പറഞ്ഞാണ് സാമുവല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.