Kerala
ജാതീയ അധിക്ഷേപം; സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍.എല്‍.വി രാമകൃഷ്ണന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 27, 07:54 am
Wednesday, 27th March 2024, 1:24 pm

ചാലകുടി: നര്‍ത്തകി സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍.എല്‍.വി രാമകൃഷ്ണന്‍. തനിക്കെതിരെയുള്ള വിവാദപരമായ ജാതീയ അധിക്ഷേപത്തിനെതിരെ രാമകൃഷ്ണന്‍ പരാതി നല്‍കിയത്.

തന്നെ വ്യക്തിപരമായി അപമാനിച്ചു എന്നാണ് രാമകൃഷ്ണന്‍ ചാലക്കുടി ഡി.വൈ.എസ്പിക്ക് പരാതി നല്‍കിയത്. സത്യഭാമ അഭിമുഖം നല്‍കിയത് വഞ്ചിയൂരില്‍ ആയതിനാല്‍ പരാതി കൈമാറും എന്നും ചാലക്കുടി പൊലീസ് വ്യക്തമാക്കി.

അടുത്തിടെയാണ് രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞിരുന്നത്.

‘മോഹിനിയാട്ടം കളിക്കുന്ന ആളുകള്‍ എപ്പോഴും മോഹിനി ആയിരിക്കണം. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറമാണ്. മോഹിനിയാട്ടം കളിക്കുന്ന പുരുഷന്‍മാര്‍ക്ക് നല്ല സൗന്ദര്യം വേണം. ഇവനെ കണ്ട് കഴിഞ്ഞാല്‍ ദൈവം പോലും സഹിക്കില്ല’, എന്നായിരുന്നു സത്യഭാമയുടെ വിവാദ പരാമര്‍ശം.

Content Highlight:  R.L.V Ramakrishnan Complaint against Sathyabhama for Caste abuse