വെറുമൊരു ക്രിക്കറ്റര്‍ മാത്രമല്ല സഞ്ജു എനിക്ക്: ആര്‍. അശ്വിന്‍
Sports News
വെറുമൊരു ക്രിക്കറ്റര്‍ മാത്രമല്ല സഞ്ജു എനിക്ക്: ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th March 2024, 8:14 pm

മാര്‍ച്ച് 22നാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് ഐ.പി.എല്‍ 2024ന് തുടക്കമാകുന്നത്.

മാര്‍ച്ച് 24നാണ് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.

കഴിഞ്ഞ സീസണിലെക്കാള്‍ കരുത്തുറ്റ സ്‌ക്വാഡാണ് നിലവില്‍ രാജസ്ഥാനുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ സ്വന്തമാക്കിയ യശസ്വി ജയ്‌സ്വാളും 500 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിനും ക്യാപ്റ്റന്‍ സഞ്ജു സാംസണും ടീമിന്റെ കരുത്താണ്.

ഇപ്പോള്‍ ടീമിന്റെ ഓഫ് സ്പിന്‍ ബൗളര്‍ അശ്വിന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ കുറിച്ച് സംസാരിക്കുകയാണ്. സഞ്ജു തനിക്ക് വെറുമൊരു ക്രിക്കറ്റര്‍ മാത്രമല്ലെന്നും അനുജനെ പോലെ ആണെന്നുമാണ് അശ്വിന്‍ പറഞ്ഞു. ഇരുവരും തമ്മില്‍ ചേട്ടന്‍ അനുജന്‍ ബന്ധമാണെന്നും താരം വെളിപ്പെടുത്തി.

‘സഞ്ജു എനിക്ക് എന്റെ അനുജനെ പോലെയാണ്. ഞങ്ങള്‍ തമ്മില്‍ ചേട്ടന്‍ അനുജന്‍ ബന്ധമാണ് ഉള്ളത്. അവന്‍ ഒരു യുവ ക്യാപ്റ്റനാണ്. ഏത് ഘട്ടത്തിലും വ്യത്യസ്തനാകാനും പ്രതിസന്ധികള്‍ മറികടക്കാനും അവന് സാധിക്കും,’ആര്‍ അശ്വിന്‍ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ് 2024

ബാറ്റര്‍

യശസ്വി ജെയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍*, റോവ്മന്‍ പവല്‍*, ശുഭം ദുബെ

ഓള്‍ റൗണ്ടര്‍

ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ആബിദ് മുഷ്താഖ്

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍*, ധ്രുവ് ജുറെല്‍, കുണാല്‍ സിങ് റാത്തോര്‍, ടോം കോലര്‍-കാഡ്‌മോര്‍*, ഡോണോവന്‍ ഫെരേര*

ബൗളര്‍മാര്‍

ട്രെന്റ് ബോള്‍ട്ട്*, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ*, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്‌നി
കുല്‍ദീപ് സെന്‍, നാന്ദ്രേ ബര്‍ഗര്‍*

(* ഓവര്‍സീസ് താരങ്ങള്‍)

 

 

Content Highlight: R. Ashwin Tolks About Sanju Samson