2025 ഐ.പി.എല്‍ മെഗാ ലേലത്തിനോട് അനുബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സ് വിട്ടയച്ച ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സ്പിന്നറായിരുന്നു ആര്‍. അശ്വിന്‍. ഇതോടെ തന്റെ പഴയ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അശ്വിനെ മെഗാ ലേലത്തില്‍ റാഞ്ചിയത്.
9.75 കോടി രൂപയാണ് അശ്വിന് വേണ്ടി ചെന്നൈ ചെലവഴിച്ചത്. ടൂര്‍ണമെന്റിന്റെ 18ാം പതിപ്പില്‍ അശ്വിന്‍ സ്വന്തം നാട്ടില്‍ കളിക്കാനൊരുങ്ങുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകരും. അശ്വിന്‍ മത്സരങ്ങളില്‍ ശക്തമായി തിരിച്ചുവരുമെന്നാണ് പല താരങ്ങളും അഭിപ്രായപ്പെടുന്നത്. അതിന് ഒരു കാരണവും ഉണ്ട്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡിലാണ് അശ്വിന്‍ ഇപ്പോഴും തന്റെ ആധിപത്യം തുടരുന്നത്. ഐ.പി.എല്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന സ്പിന്നര്‍ എന്ന റെക്കോഡാണ് അശ്വിന്‍ ഇപ്പോഴും തന്റെ കയ്യില്‍ ഭദ്രമാക്കി വെച്ചത്. ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനമുള്ളത് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ്. 30 വിക്കറ്റുകളാണ് താരം നേടിയത്.
ഐ.പി.എല്‍ പവര്‍ പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന സ്പിന്നര്‍
ആര്‍. അശ്വിന്‍ – 49
ഹര്‍ഭജന്‍ സിങ് – 30
സുനില്‍ നരേയ്ന്‍ – 27
പീയുഷ് ചൗള – 21
ഷക്കീിബ് അല്‍ ഹസന്‍ – 18
യുസ്വേന്ദ്ര ചഹല്‍ – 17
അക്‌സര്‍ പട്ടേല്‍ – 17
നിലവില്‍ ഐ.പി.എല്ലിലെ 208 ഇന്നിങ്‌സില്‍ നിന്ന് 180 വിക്കറ്റുകളാണ് താരത്തിന് നേടാന്‍ സാധിച്ചത്. അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ലോകത്തെ ഏറെ അമ്പരപ്പിച്ചിരുന്നു.
അതേസമയം ഐ.പി.എല്ലിലെ വമ്പന്‍ മത്സരങ്ങളിലൊന്നായ ചെന്നൈ – മുംബൈ മത്സരത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്. മാര്‍ച്ച് 23നാണ് മെഗാ ഇവന്റ് നടക്കുക. ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ ഇറങ്ങുന്നത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
Content Highlight: R. Ashwin Have A Huge Record Achievement In IPL As A Spinner