national news
നാല് വര്‍ഷക്കാലം എന്തുചെയ്തുവെന്ന് ചോദ്യം; യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് കോണ്‍ഗ്രസ് എം.എല്‍.എ, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 20, 02:20 pm
Wednesday, 20th October 2021, 7:50 pm

അമൃത്സര്‍: തന്റെ ഭരണം ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ. ഭോവ മണ്ഡലത്തിലെ ജോഗീന്ദര്‍ പാലാണ് യുവാവിനെ മര്‍ദ്ദിച്ചത്.

പത്താന്‍കോട്ട് ജില്ലയിലെ സമരല്ല ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശത്തെ ഒരു മതാനുഷ്ഠാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

ഇതിനിടെയാണ് യുവാവ് താങ്കള്‍ കഴിഞ്ഞ നാല് വര്‍ഷമായി മണ്ഡലത്തില്‍ എന്താണ് ചെയ്തതെന്ന് ചോദിച്ചത്.

എം.എല്‍.എ സംസാരിക്കുന്നിടത്തേക്ക് പോകുന്നത് ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും പിന്നീട് ഇയാള്‍ ജോഗീന്ദര്‍ പാലിനടുത്തെത്തുകയായിരുന്നു.

ഇതോടെ എം.എല്‍.എ ഇയാള്‍ക്ക് മൈക്ക് കൈമാറി. മൈക്കിലൂടെയായിരുന്നു യുവാവ് എം.എല്‍.എയോട് ചോദ്യം ചോദിച്ചത്.

എന്നാല്‍ ചോദ്യം കേട്ടയുടനെ എം.എല്‍.എ യുവാവിനെ അടിക്കുകയായിരുന്നു. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥരും യുവാവിനെ മര്‍ദ്ദിച്ചു.

സംഭവത്തില്‍ പൊലീസ് ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജോഗീന്ദര്‍ പാലിന്റെ വിശദീകരണവും ഇതുവരെ വന്നിട്ടില്ല.

അതേസമയം ജോഗീന്ദറിന്റെ നടപടിയെ വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിംഗ് രംഗത്തെത്തി. ജനപ്രതിനിധികള്‍ പെരുമാറ്റത്തില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Punjab Congress MLA thrashes boy for asking ‘what have you done’