Entertainment
ജോജു ജോര്‍ജ്‌- ഐശ്വര്യ രാജേഷ് കൂട്ടുകെട്ടിൽ "പുലിമട" റിലീസിനൊരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 03, 11:26 am
Monday, 3rd July 2023, 4:56 pm

ജോജൂ ജോർജ് ,ഐശ്വര്യ രാജേഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന “പുലിമട” റിലീസിനൊരുങുന്നു. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നത് സംവിധായകൻ എ.കെ സാജൻ ആണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫർ വേണുവാണ്.

ഐശ്വര്യ രാജേഷ്, ജോജു ജോർജ് എന്നിവർ കൂടാതെ ചെമ്പന്‍ വിനോദ്, ലിജോ മോൾ, ജാഫർ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോൻ, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായർ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തും.

ചിത്രത്തിൻറെ സംഗീത സംവിധാനം ഇഷാൻ ദേവും പശ്ചാത്തല സംഗീതം അനിൽ ജോൺസണുമാണ്. മാർക്കറ്റിങ്: ഒബ്സ്ക്യുറ.

Content Highlights: Pulimata movie updates