'ഒരു സ്ത്രീയുടെ സുഗന്ധം'; ജോജുവിന്റെ പുലിമട; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
Film News
'ഒരു സ്ത്രീയുടെ സുഗന്ധം'; ജോജുവിന്റെ പുലിമട; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th August 2023, 12:21 pm

ജോജു ജോര്‍ജും, ഐശ്വര്യ രാജേഷും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പുലിമട’ റിലീസിന് ഒരുങ്ങുന്നു. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി ‘SCENT OF A WOMAN’എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. പുലിമടയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് എ.കെ. സാജന്‍ ആണ്. വേണുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഇരട്ടക്ക് ശേഷം ജോജു നായകനായി എത്തുന്ന ചിത്രം ആണ് പുലിമട. ലാന്റ് സിനിമാസിന്റെയും, ഐന്‍സ്റ്റീന്‍ മീഡിയയുടെയും, ബാനറില്‍ ഐന്‍സ്റ്റീന്‍ സാക്ക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് പുലിമട നിര്‍മിക്കുന്നത്.

ചെമ്പന്‍ വിനോദ്, ലിജോ മോള്‍, ജാഫര്‍ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോന്‍, ജോണി ആന്റണി, കൃഷ്ണ പ്രഭ, സോനാ നായര്‍ എന്നീ താരങ്ങളോടൊപ്പം മലയാളത്തിലെ മറ്റ് നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.

മ്യൂസിക്-ഇഷാന്‍ ദേവ്, പശ്ചാത്തല സംഗീതം-അനില്‍ ജോണ്‍സന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-വിനീഷ് ബംഗ്ലാന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിജോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജീവ് പെരുമ്പാവൂര്‍, ആര്‍ട്ട് ഡയറക്ടര്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജി-പുല്‍പ്പള്ളി, ഷമീര്‍ ശ്യാം, കൊസ്റ്റും-സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈനിങ്&മിക്‌സിങ്-സിനോയ് ജോസഫ്, ലിറിക്സ്-റഫീക്ക് അഹമ്മദ്, ഡോക്ടര്‍ താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്, ഡി. ഐ-ലിജു പ്രഭാകര്‍, വി.എഫ്,എക്‌സ്‌പ്രോമിസ്, മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ, സ്റ്റില്‍-അനൂപ് ചാക്കോ റിന്‍സന്‍ എം.ബി, പി.ആര്‍.ഒ-മഞ്ജു ഗോപിനാഥ്, ഡിസൈന്‍-ഓള്‍ഡ്‌മോങ്ക്‌സ് വിതരണം- ആന്‍ മെഗാ മീഡിയ.

Content Highlight: Pulimad movie title poster