രോഗികളുടെ അസുഖം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ കാത്തുനില്‍ക്കുന്നു; അതുവരെ രോഗിയേയോ ബന്ധുക്കളേയോ ക്വാറന്റൈന്‍ ചെയ്യുന്നില്ലെന്ന് പി.ടി തോമസ്
Kerala News
രോഗികളുടെ അസുഖം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ കാത്തുനില്‍ക്കുന്നു; അതുവരെ രോഗിയേയോ ബന്ധുക്കളേയോ ക്വാറന്റൈന്‍ ചെയ്യുന്നില്ലെന്ന് പി.ടി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd April 2020, 5:39 pm

കോഴിക്കോട്: കൊവിഡ് രോഗികളുടെ അസുഖം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ കാത്തുനില്‍ക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നെന്ന് പി.ടി തോമസ് എം.എല്‍.എ. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പ് കൊവിഡ് 19 പോസിറ്റീവാണെന്നറിയുന്ന രോഗിയെ നിരീക്ഷണത്തിലാക്കുന്നില്ലെന്ന് പി.ടി തോമസ് പറഞ്ഞു.

ഈ രോഗിയുടെ വിവരങ്ങള്‍ പിറ്റേദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പറയുന്നതെന്നും പി.ടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പി.ടി തോമസിന്റെ വാക്കുകളിലേക്ക്:

5.55 ന് ഒരു രോഗി കൊവിഡ് പോസിറ്റീവായാല്‍ 6 മണിക്കുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയ്ക്ക് രോഗിയെ കുറിച്ച് വിവരമുണ്ടാകില്ല. ഈ രോഗിയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി പറയുന്നത് പിറ്റേ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ്.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് കേരളത്തിലെ രോഗികളുടെ എല്ലാ ഡാറ്റകളും ശേഖരിക്കും. ഉദാഹരണത്തിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരു രോഗി 5.30 ന് ശേഷം പോസിറ്റാവായാല്‍ അല്ലെങ്കില്‍ ഒരു 6 മണിക്ക് പോസിറ്റാവായാല്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ അത് കാണില്ല. അത് പോസിറ്റീവായി റിക്കോര്‍ഡ് ചെയ്യുന്നത് പിറ്റേ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ്.

ഈ സമയം വരെ ഈ പോസിറ്റാവായ രോഗിയോ അവര് ബന്ധപ്പെട്ട ആളുകളോ അവരെ ക്വാറന്റൈന്‍ ചെയ്യുകയോ നിരീക്ഷണത്തിലാക്കുകയോ അവര്‍ക്ക് ചികിത്സ കൊടുക്കില്ലെന്ന പല ഉദാഹരണങ്ങളും കേരളത്തിന്റെ പലഭാഗങ്ങളിലും പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ആ നടപടി ഉണ്ടാകുന്നില്ല.


പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നയമാണ് കൊവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പി.ടി തോമസ് പറഞ്ഞു. സ്പ്രിംക്ലര്‍ വിവാദം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ സമിതിക്ക് യാതൊരു അധികാരവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

WATCH THIS VIDEO: