കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ താനടക്കമുള്ള യുവതികള്‍ക്കെതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നവര്‍ ഭക്തരല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു.
“ശബരിമല ദര്‍ശനം നടത്താതെ തിരിച്ചുപോകില്ല. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല.”
ALSO READ: തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് പോകാനും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍
ഇന്ന് പുലര്‍ച്ചെ 4.40 ഓടെയാണ് തൃപ്തി ദേശായിയും ആറംഗസംഘവും കൊച്ചി വിമാനത്താവളത്തിലെത്തിയത്. അതിനകം തന്നെ പ്രതിഷേധവുമായി ഒരു സംഘമാളുകള്‍ വിമാനത്താവളത്തിനു പുറത്ത് തടിച്ചു കൂടിയിരുന്നു.
ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും പോകാന്‍ ഇവരെ അനുവദിക്കില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരുടെ നിലപാട്. യാത്രക്കാര്‍ പുറത്തു കടക്കുന്ന വഴിയില്‍ മാത്രമല്ല കാര്‍ഗോ നീക്കം ചെയ്യുന്ന മാര്‍ഗം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
ALSO READ: അര്‍ധരാത്രി പമ്പ ഗണപതി കോവിലിന് സമീപം എത്തിയ 200 ഓളം വരുന്ന തീര്‍ത്ഥാടകരെ പൊലീസ് ഒഴിപ്പിച്ചു
അതേസമയം കോട്ടയത്തേക്ക് എത്തിപ്പെടാന്‍ തൃപ്തി ദേശായിക്ക് വാഹനങ്ങളൊന്നും ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്‌സിക്കാരില്‍ ആരും തന്നെ വരാന്‍ തയാറായിട്ടില്ല.
പ്രതിഷേധം ഭയന്നാണ് ആരും തന്നെ എത്താത്തത്. അതിനിടെ ഓണ്‍ലൈന്‍ ടാക്‌സി തൃപ്തി വിളിച്ചെങ്കിലും അവരും യാത്രയ്ക്ക് തയാറായില്ല.
WATCH THIS VIDEO: