ഈ രണ്ട് മണ്ഡലങ്ങളിലും ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലും തന്നെ മത്സരിക്കണമെന്ന് ഉത്തര്‍പ്രദേശ് പി.സി.സിയില്‍ നിന്നും ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പ്രചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമൈന്നും പ്രിയങ്ക ഗാന്ധി നേതൃത്വത്തെ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും മത്സരിക്കണമെന്ന് പ്രിയങ്ക ഗാന്ധിയെ നേരിട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്.
അമേഠിയിലോ റായ്ബറേലിയിലോ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യത്തില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാല്‍ രണ്ട് നേതാക്കളും മത്സരിക്കാന്‍ സമ്മതം അറിയിക്കാത്തതാണ് തീരുമാനം നീണ്ടുപോകാന്‍ കാരണം. അമേഠിയിലെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമേഠിയിലെ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
Content Highlight: Priyanka Gandhi will not contest from Amethi or Rae Bareli