ന്യൂദല്‍ഹി: വനിതാ എം.പിമാര്‍ക്ക് രാഹുല്‍ ‘ഫ്ളയിങ് കിസ്’ നല്‍കിയെന്ന ബി.ജെ.പി ആരോപണത്തില്‍ പ്രതികരണവുമായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി. പ്രിയങ്ക ചതുര്‍വേദി. രാഹുലിന്റെ ആംഗ്യത്തിന് (gesture) താന്‍ സാക്ഷിയാണെന്നും അത് ഒരുതരം സ്‌നേഹപ്രകടനമായിട്ടാണ് തനിക്ക് തോന്നിയതന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
VIDEO | “I was at the visitors gallery and he (Rahul Gandhi) did it as a gesture of affection. They (BJP) can’t accept love,” says Shiv Sena UBT leader @priyankac19. pic.twitter.com/JH46VOJN01
‘ആ സമയം ഞാന്‍ സന്ദര്‍ശക ഗാലറിയിലായിരുന്നു, രാഹുല്‍ ഗാന്ധി ആ ആംഗ്യം നിഷ്‌ക്കളങ്കമായ സ്‌നേഹപ്രകടമായിട്ടാണ് എനിക്ക് തോന്നിയത്. അവര്‍ക്ക്(ബി.ജെ.പി) സ്‌നേഹം അംഗീകരിക്കാന്‍ കഴിയില്ലല്ലോ,’ പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
ലോക്‌സഭയില്‍ ചില ബി.ജെ.പി വനിതാ എം.പിമാര്‍ക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ളയിങ് കിസ് നല്‍കിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നത്.
വിഷയത്തില്‍ വനിതാ എം.പിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിരുന്നു.
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടുത്തുഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ ആരോപണം ഉണ്ടായിരുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച ദൃശങ്ങളൊന്നും പുറത്തുവന്നിട്ടില്ലായിരുന്നു. സഭയില്‍ നിന്ന് രാഹുല്‍ ഇറങ്ങിപ്പോകുമ്പോള്‍ ‘ഫ്ളയിങ് കിസ്’ നല്‍കിയെന്നാണ് സ്മൃതി ഇറാനി പറയുന്നത്. സ്ത്രീവിരുദ്ധനായ ഒരാള്‍ക്ക് മത്രമേ ഇങ്ങനെ ചെയ്യാനാകുവെന്നു സ്മൃതി ഇറാനി ലോക്സഭയില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.