Film News
ഒരു തമിഴ് സിനിമക്ക് ഇത്രയും റെവന്യു ജനറേറ്റ് ചെയ്യാന്‍ കഴിയുമെന്നുള്ള വിശ്വാസമാണ് ആ നടനിലൂടെ വളരുന്നത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 30, 04:03 am
Saturday, 30th December 2023, 9:33 am

ഇന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റെ ഓരോ സിനിമകളും വളരെ വലിയ വിജയമാണ് നേടാറുള്ളത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആയിരുന്നു താരത്തിന്റേതായി ഏറ്റവും അവസാനമായിറങ്ങിയ സിനിമ. വിജയ്‌യെ പറ്റി സംസാരിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍സുകളില്‍ ഒരാളാണ് വിജയ് എന്നും ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ റെവന്യു ജനറേറ്റ് ചെയ്യാന്‍ കഴിയുന്നവരില്‍ ഒരാളാണ് അദ്ദേഹമെന്നും പൃഥ്വിരാജ് പറയുന്നു.

ഒരു തമിഴ് സിനിമക്ക് ഇത്രയും റെവന്യു ജനറേറ്റ് ചെയ്യാന്‍ കഴിയുമെന്നുള്ള വിശ്വാസമാണ് വിജയിയിലൂടെ വളര്‍ന്ന് കൊണ്ടിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മുമ്പ് മനോരമ ഓണ്‍ലൈന്‍ നടത്തിയ പരിപാടിയിലാണ് വിജയ്‌യെ പറ്റി അദ്ദേഹം സംസാരിച്ചത്.

‘ഞാന്‍ ഒരുപാട് തവണ വിജയ് സാറിനെ കണ്ടിട്ടുണ്ട്. സാറുമായി സംസാരിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍സുകളില്‍ ഒരാളാണ് അദ്ദേഹം. ഞാന്‍ പറഞ്ഞത്, തമിഴില്‍ മാത്രമല്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ റെവന്യു ജനറേറ്റ് ചെയ്യാന്‍ കഴിയുന്നവരില്‍ ഒരാളാണ് വിജയ് സാര്‍.

അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് ശരിക്കും പറയാതിരിക്കാന്‍ പറ്റില്ല. ഓരോ തവണയും ഒരു വിജയ് സിനിമ ഇറങ്ങുമ്പോള്‍ ഒരു ഇന്‍ഡസ്ട്രിയുടെ സ്‌കീമാറ്റിക്‌സ് ആണ് മാറുന്നത്. അതായത് ഒരു തമിഴ് സിനിമക്ക് ഇത്രയും റെവന്യു ജനറേറ്റ് ചെയ്യാന്‍ കഴിയുമെന്നുള്ള വിശ്വാസം, അതാണ് ഇപ്പോള്‍ വിജയ് സാറിലൂടെ വളര്‍ന്ന് കൊണ്ടിരിക്കുന്നത്.

തമിഴ് കൊമേര്‍ഷ്യല്‍ സിനിമകളുടെ ഒരു പ്രധാന കണ്ണിയാണ് ഇന്ന് വിജയ് സാര്‍ എന്ന് വേണം പറയാന്‍. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷത്തെ ഇവല്യൂഷന്‍ കാണുമ്പോള്‍ എനിക്ക് വളരെ മതിപ്പ് തോന്നാറുണ്ട്.

ഒന്നാമത് വിജയ് സാര്‍ ചെയ്യുന്ന സിനിമകള്‍ വളരെ സൂക്ഷിച്ച് സെലക്ട് ചെയ്ത് കുറച്ച് മാത്രമാണ് ചെയ്യുന്നത്. സ്വന്തം സ്‌പേസ് എന്താണെന്ന് പൂര്‍ണമായി തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചുള്ള പ്രൊജക്റ്റുകള്‍ ഡിസൈന്‍ ചെയ്യുന്ന ആളാണ് സാര്‍,’ പൃഥ്വിരാജ് പറഞ്ഞു.


Content Highlight: Prithviraj Sukumaran Talks About Vijay