സൗദിയില്‍ സിഗരറ്റിന് വില കൂടും
News of the day
സൗദിയില്‍ സിഗരറ്റിന് വില കൂടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th March 2016, 2:59 pm

cigeratte-1

റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സിഗരറ്റ് വില്‍ക്കുന്ന രാജ്യമാണ് സൗദിയെന്ന് ബോര്‍ഡ് ഓഫ് ആന്റി സ്‌മോകിങ് സൊസൈറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ യമിനി പറഞ്ഞു.

അതിനാല്‍ തന്നെയും അതിലുപരിയായി പുകവലി ശരീരത്തിന് ഹാനികരമാണെന്നതിനാലും സിഗരറ്റിന്റെ വില ഉയര്‍ത്താനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര മാര്‍ക്കറ്റ് വിലയുമായി താരത്യപ്പെടുത്തിയുള്ള വില തന്നെയായിരിക്കും ഇനിയുണ്ടാകുക. ഏതാണ്ട് 35 സൗദി റിയാല്‍ ഒരു പാക്കറ്റ് സിഗരറ്റിന് ഈടാക്കുമെന്നും അദ്ദേഹ വ്യക്തമാക്കുന്നു.

അമേരിക്ക പോലുള്ള രാജ്യങ്ങൡ ഇത്രയും തുക നല്‍കിയാണ് ആളുകള്‍ സിഗരറ്റ് വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിഗരറ്റിന്റെ വില കൂട്ടിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചറിയാന്‍ നടത്തിയ പഠനത്തില്‍ പുതിയ പുകവലിക്കാരെ സൃഷ്ടിക്കുന്നത് തടയാന്‍ ഇത് സഹായിക്കുമെന്നും  നിലവിലുള്ള പുകവലിക്കാരുടെ എണ്ണത്തിലും വലിയ കുറവ് വരുത്താന്‍ കഴിയുമെന്നുമാണ് വ്യക്തമായത്.

ലോകാരോഗ്യ സംഘടനയിലെ ഉള്‍പ്പെട്ട രാജ്യമാണ് സൗദി. അതുകൊണ്ട് പൊതുജനാരോഗ്യത്തിനായി സ്വീകരിക്കുന്ന നയങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സിഗരറ്റ് പോലുള്ള പുകയില ഉത്പ്പന്നങ്ങളുടെ ടാക്‌സ് ഉയര്‍ത്താനുള്ള നീക്കവും സൗദിയുടെ ഭാഗത്തുനിന്നും ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.