വി.എച്ച്.പിയുമായി ഒരു തരത്തിലും സഹകരിക്കില്ല; പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടു
National
വി.എച്ച്.പിയുമായി ഒരു തരത്തിലും സഹകരിക്കില്ല; പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th April 2018, 9:44 pm

ന്യൂദല്‍ഹി: വി.എച്ച്.പി മുന്‍ രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടു. ഇനി മുതല്‍ സംഘടനയുമായി ഒരു തരത്തിലുമുള്ള സഹകരണമുണ്ടാകില്ലെന്ന് പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി.

ചൊവ്വാഴ്ച മുതല്‍ ഹിന്ദുക്കളുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ മുന്‍ നിര്‍ത്തി നിരാഹാരം നടത്തുമെന്നും തൊഗാഡിയ പറഞ്ഞു. വി.എച്ച്.പി നേതൃനിരയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റായ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി നേരിട്ടിരുന്നു. ഇതോടെ പ്രവീണ്‍ തൊഗാഡിയക്ക് അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായതാണ് പുതിയ തീരുമാനത്തിന് കാരണം.


Also Read ‘ബി.ജെ.പി പ്രവര്‍ത്തകരുടെ സാന്നിധ്യം അന്തരീക്ഷത്തെപ്പോലും മലിനമാക്കും’; കേന്ദ്രമന്ത്രി പുഷ്പചക്രം അര്‍പ്പിച്ച അംബേദ്കര്‍ പ്രതിമ വൃത്തിയാക്കി ദളിതര്‍


ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവത്തിനെയാണ് പുതിയ അന്താരാഷ്ട പ്രസിഡന്റ് ആയി തെരഞ്ഞെടുത്തത്. സംഘപരിവാര്‍ സംഘടനയില്‍ നിന്ന് കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമര്‍ശനം പ്രവീണ്‍ തൊഗാഡിയ നടത്തിയിരുന്നു.

52 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് വി.എച്ച്.പിയില്‍ തെരഞ്ഞടുപ്പ് നടത്തുന്നത്. ഇത് തൊഗാഡിയ മോദി ശത്രൂതയുടെ ബാക്കി പത്രമായാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്ര പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.

തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമത്വം നടന്നെന്ന് പ്രവീണ്‍ തൊഗാഡിയ പക്ഷം ആരോപിച്ചിരുന്നു.