ന്യൂദല്‍ഹി: അന്തരിച്ച സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച മുന്‍ സി.ബി.ഐ ഡയരക്ടര്‍ നാഗേശ്വര റാനിവിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇങ്ങനെയുള്ള മര്യാദയില്ലാത്ത ഒരാളെയാണല്ലോ സി.ബി.ഐയുടെ മേധാവിയാക്കിയിരുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന്‍ രാകേഷ് അസ്താനയ്‌ക്കെതിരേയും ഭൂഷണ്‍ വിമര്‍ശനം ഉന്നയിച്ചു. നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്ത നടപടി ചൂണ്ടിക്കാട്ടിയായിരുന്നു ഭൂഷന്റെ പരാമര്‍ശം.
സി.ബി.ഐ മുന്‍ തലവനും നിലവില്‍ എന്‍.സി.ബി മേധാവിയുമായ രാകേഷ് ആസ്താന റിയയുടെ കാര്യം അന്വേഷിക്കുന്ന തിരക്കിലാണെന്ന് പരിഹസിച്ച ഭൂഷണ്‍ എന്നിട്ടും സി.ബി.ഐ മേധാവിയായിട്ട് രാകേഷ് തിരിച്ചുവരണമെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നെന്നും പറഞ്ഞു.
‘അഗ്‌നിവേശ് തെലുങ്ക് ബ്രാന്മണനായി ജനിച്ചതില്‍ എനിക്ക് ലജ്ജതോന്നുന്നു. ആട്ടിന്‍തോലിട്ട ഒരു ചെന്നായയാണ് അയാള്‍, എന്നായിരുന്നു നാഗേശ്വര റാവു തന്റെ ട്വീറ്റില്‍ കുറിച്ചത്.
സ്വാമി അന്ഗിവേശിന്റെ മരണത്തിന് പിന്നാലെയായിരുന്നു നാഗേശ്വര റാവുവിന്റെ പരാമര്‍ശം. ഹിന്ദുവിരുദ്ധനായ ഒരാള്‍ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുത്വത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്ഷതമാണെന്നും നാഗേശ്വര റാവു പറഞ്ഞിരുന്നു.
റാവുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു ആര്യസമാജം പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശിന്റെ മരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക