Malayalam Cinema
പ്രകാശന്റെ മെട്രോയുമായി ദിനേഷ് പ്രഭാകര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Sep 25, 05:40 pm
Tuesday, 25th September 2018, 11:10 pm

കൊച്ചി: നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ദിനേഷ് പ്രഭാകര്‍ നായകനാവുന്ന “പ്രകാശന്റെ മെട്രോ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടി മിയയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെയായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്.

സൈനു സുല്‍ത്താന്‍ ഫിലിംസിന് വേണ്ടി ഹസീന സുനീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹസീന തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയത്.

അനഘ ജാനകിയാണ് ചിത്രത്തിലെ നായിക. തിരക്കഥ, സംഭാഷണം മിത്രന്‍, ഛായാഗ്രഹണം ലിജു മാത്യു.