റൊണാൾഡോ ഇല്ലെങ്കിലും പിള്ളേര് സ്ട്രോങ്ങാ; യൂറോ കപ്പിന് മുമ്പേ എതിരാളികൾക്ക് പറങ്കിപ്പടയുടെ റെഡ് അലേർട്ട്
വരാനിരിക്കുന്ന യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ വിജയം. സ്വീഡനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പറങ്കിപ്പട തകര്‍ത്തു വിട്ടത്.
പോര്‍ച്ചുഗലിന്റെ തട്ടകമായ ഡോം അഫോണ്‍സാ ഹെന്റിക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം കിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ആയിരുന്നു പോര്‍ച്ചുഗല്‍ കളത്തില്‍ ഇറങ്ങിയത്. പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് അല്‍ നസര്‍ നായകന് വിശ്രമം അനുവദിക്കുകയായിരുന്നു.
മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആണ് ഹോം ടീം കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
പോര്‍ച്ചുഗലിനായി റാഫേല്‍ ലിയോ 24, മാത്യൂസ് ന്യൂസ് 33, ബ്രൂണോ ഫര്‍ണാണ്ടസ് 45, ബ്രൂമ 57, ഗോണ്‍സാലോ റാമോസ് 61 എന്നിവരാണ് ഗോളുകള്‍ നേടിയത്.
വിക്ടര്‍ ജോക്കറാസ്, ഗുസ്താഫ് നില്‍സണ്‍ എന്നിവരായിരുന്നു സ്വീഡന്റെ രണ്ടു ഗോളുകള്‍ നേടിയത്. ഇരു ടീമുകളും മത്സരത്തില്‍ 13 വീതം ഷോട്ടുകളാണ് ഉതിര്‍ത്തത്. 55 ശതമാനം പന്ത് കൈവശം വെച്ചുകൊണ്ട് പോര്‍ച്ചുഗല്‍ ആയിരുന്നു കളിയുടെ ഭൂരിഭാഗം ഭാഗവും നിയന്ത്രിച്ചിരുന്നത്.
മാര്‍ച്ച് 27ന് സ്ലോവേനിയക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. ഫ്‌ലോവേനയുടെ തട്ടകമായ സ്റ്റോസിസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Portugal Beat Sweedan in Friendly Match
VIDEO