| Saturday, 19th February 2011, 11:11 pm

വി.എസിന്റെ ജൈത്ര യാത്രകള്‍…

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂചി മുന / തുന്നല്‍ക്കാരന്‍

ഒന്ന്.


കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയത്തിന്റെ
ശക്തി എന്തെന്ന് കേരളത്തെ ബോധ്യപ്പെടുത്തുകയാണു സഖാവ് വി.എസ് അച്യുതാനന്ദന്‍. ഒരു കമ്മ്യൂണിസ്റ്റ് എന്തായിരിക്കണം എന്ന് അച്യുതാനന്ദന്‍ നിരന്തരം കേരളത്തെ ബോധ്യപ്പെടുത്തുന്നു. ഇതൊരു തീയാണു. കേരളത്തെ തണുപ്പില്‍ നിന്നും രക്ഷപ്പെടുത്തുന്ന തീ.. തിന്മകളെ പൊള്ളിക്കുന്ന അഗ്‌നി. തീയില്‍ കുരുത്തവന്‍ വെയിലത്ത് വാടില്ലെന്ന പഴംചൊല്ലിനെ വി.എസ് അര്‍ത്ഥപൂര്‍ണ്ണമാക്കി.

ജീവിതത്തിന്റെ സായന്തനത്തോട് അടുത്തിരിക്കുന്നു സഖാവ്. കേരളം ഇപ്പോള്‍ ഉണരുന്നത് അദ്ദേഹം ആരോഗ്യത്തോടെയിരിക്കുന്നുവെന്ന ആശ്വാസത്തിലാണ്. കേരളത്തിന്റെ പ്രതീക്ഷയായ് സഖാവ് നെഞ്ചു നിവര്‍ത്തി നില്‍ക്കുന്നു. മുതലാളിത്തത്തിന്റെ പടുകുഴിയിലേക്ക് വീണുപോകാമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റയാനായ് നിന്ന് വി.എസ് കരകയറ്റുകയായിരുന്നു.

[]

ഒടുങ്ങാത്ത വിപ്ലവചിന്തയും പോരാട്ടവീര്യവുമുള്ള ഈ പോരാളിയെ കേരളം നെഞ്ചോട് ചേര്‍ക്കുന്നത് ആരെങ്കിലുമായല്ല.. സ്വന്തം വീട്ടിലെ കാരണവരായാണ്. അവസാനത്തെ ആശ്രയമായാണ്.

സഖാവ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷം ചെയ്യേണ്ട ജോലികൂടി ചെയ്യുകയായിരുന്നു. കേരളത്തില്‍ ഒരു പ്രതിപക്ഷം ഫലത്തില്‍ ഇല്ലാതിരുന്നത് സഖാവിനു ഇക്കാര്യത്തില്‍ ജോലി എളുപ്പമാക്കുയും ചെയ്യ്തു.

സുന്ദരമായൊരു ഭരണത്തിന്റെ പിന്‍ബലം മാത്രമല്ല, ഉജ്വലമായോരു സമരവീര്യമാര്‍ന്ന പ്രതിപക്ഷനേതാവായും സഖാവ് കേരളത്തിന്റെ മനസ്സിലുറച്ചു കഴിഞ്ഞു.

ഇപ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ അല്ല; വി.എസിന്റേത് വരാനിരിക്കുന്ന കാലമാണ്. അത് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നതാണു ഉമ്മന്‍ ചാണ്ടി മുതല്‍ മാണിയെ വരെ ആകുലമാക്കുന്നതും മുരളിയെ കോണ്‍ഗ്രസിലെടുക്കാന്‍ കാരണമായതും.

രണ്ട്..

സഖാവ് അച്യുതാനന്ദനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും മുതലാളിത്ത ബോധത്തിലുള്ളതാണെന്നതാണു ഏറ്റവും വലിയ തമാശ. കേരളം എന്താണോ ആവശ്യപ്പെടുന്നത്, അത് ഉന്നയിക്കുന്നതിന്റെ പേരിലാണു സഖാവ് പലപ്പോഴും ആക്രമിക്കപ്പെടുന്നത്.. ഫലത്തില്‍ ഈ ആക്രമണം വി.എസില്‍ നിന്നും ജനങ്ങള്‍ ഏറ്റെടുക്കുകയും ആരോപണമുന്നയിച്ചവരുടെ കുടിലത മനസ്സിലാക്കുകയും ചെയ്യുന്നു.

വി.എസിനാല്‍ പരിഹരിക്കാന്‍ കഴിയാത്തൊരു വിഷയവും കേരളത്തില്‍ ഇനി ഉണ്ടാവാന്‍ പോകുന്നില്ല. പാര്‍ട്ടി വി.എസിന്റെ ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കി കഴിഞ്ഞു. പാര്‍ട്ടിയില്‍ സാധാരണ സഖാക്കള്‍ തങ്ങളുടെ മേധാവിത്വം നേടാന്‍ തുടങ്ങിയിരിക്കുന്നു.

വരാനിരിക്കുന്ന ദിവസങ്ങള്‍ കേരളത്തെ ഒരു വിപ്ലവഭൂമിയാക്കി സഖാവ് വി.എസ് മാറ്റും. വരാനിരിക്കുന്ന ദിനങ്ങള്‍ കേരളത്തെ രാഷ്ട്രീയം എന്തെന്ന് സഖാവ് പഠിപ്പിക്കും. എല്ലാ കള്ളന്മാരും തെമ്മാടികളും തുറന്ന് കാണിക്കപ്പെടും.

ബാല കൃഷ്ണപിള്ളയുടെ ജയില്‍ പ്രവേശം ഒരു തുടക്കം മാത്രം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന സാമാന്യ നിയമത്തിന്റെ സാധൂകരണം മാത്രം.
പെണ്‍പിടിയന്മാരെ കൈയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്ന പ്രഖ്യാപനത്തിന്റെ അവസാനവും കേരളം കാണും.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സഖാവ് വി.എസ് കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന് സുഖിക്കുകയായിരുന്നില്ല.. കള്ളന്മാരെ കണ്ടെത്താനും അവരെ കയ്യാമം വെക്കാനുമുള്ള വഴികള്‍ തേടുകയും അതിനായ് നിരന്തരം പ്രവര്‍ത്തിക്കുകയുമായിരുന്നു.


മൂന്ന്…

ഒരു ഭരണാധികാരി ജനങ്ങളുടെ ക്ഷേമങ്ങളില്‍ ശ്രദ്ധിക്കുന്നവനായിരിക്കണം. എപ്പോഴും ആദ്യത്തെ ആശ്വാസം നല്‍കേണ്ടത് അടിസ്ഥാന വര്‍ഗ്ഗത്തിനുമാവണം. വികസന സങ്കല്പം ഉണ്ടായിരിക്കണം.. വരാനിരിക്കുന്ന തലമുറയെ ദ്രോഹിക്കാത്ത ഒരു വികസനം നയമാണു കേരളത്തിനു ആവശ്യം. അതുപോലെ ധാര്‍മ്മിക മൂല്യമുള്ള പിന്മുറക്കാരെ സൃഷ്ടിക്കാനും ഒരു നേതാവ് ശ്രമിക്കണം.

സഖാവ് വി.എസ് ഇക്കാര്യങ്ങളില്‍ ഏറ്റവും സുതാര്യനായിരുന്നു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കാനും അഴിമതി രഹിതമായ് സര്‍ക്കാരിനെ മുന്നോട്ട് നയിക്കാനും സഖാവ് നിരന്തരം ശ്രമിച്ചു.

പ്രതിപക്ഷത്തിനു അധികാരം നല്‍കാന്‍ കേരളത്തിലെ ജനങ്ങളോട് പറയാന്‍ എന്ത് അര്‍ഹതയാണുള്ളത്. അവര്‍ പ്രതിപക്ഷത്തിരുന്നും അഴിമതിക്കും സ്വജനപക്ഷപാതത്തിനും സ്തുതി പാടുകയായിരുന്നു. ഉമ്മന്‍ ചാണ്ടി വര്‍ഗ്ഗീതയുടെ ആള്‍ രൂപമായ് മാറി..

കേരളം രണ്ടു വട്ടം യു.ഡി.എഫിനെ വിജയിപ്പിച്ചപ്പോഴും ആ വിജയം ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയ വിജയം എന്ന് പറയാന്‍ യു.ഡി.എഫ് തയ്യാറായില്ല. പകരം അതിന്റെ ക്രെഡിറ്റ് പാതിരിമാരും തങ്ങള്‍മാരും അടിച്ചോണ്ട് പോയി………. ജനങ്ങളെ വിശ്വാസമില്ലാത്തൊരു പ്രതിപക്ഷത്തിനു ഇനിയും വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തയ്യാര്‍ ആവുമോ..?

ഈ മല്‍സരം..

അഴിമതിരഹിതനും നീതിമാനും ജനപോരാളിയും സ്‌നേഹാലുവുമായ സഖാവ് വി.എസ് അച്യുതാനന്ദനും യാതൊരു ആദര്‍ശ ധീരതയും ഇല്ലാത്ത ഐസ് ക്രീം കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന ഇടമലയാര്‍ ബാലകൃഷ്ണപിള്ളക്കായ് നിലവിളിക്കുന്ന ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മിലാണ്.

മുറിക്കഷ്ണം…

കേവലം ഏറ്റവും അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്നുയര്‍ന്നു വന്ന സഖാവ് അച്യുതാനന്ദനെ ഇന്ന് കേരളത്തിനു ആവശ്യമുണ്ട്. അച്യുതാനന്ദനു തന്റെ വിശ്രമ ജീവിതത്തിലേക്ക് പോകാവുന്ന പ്രായമാണിത്. എന്നാല്‍ കേരളം ഇപ്പോള്‍ സഖാവ് അച്യുതാനന്ദനില്‍ നിന്നും അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്നു. കേരളം വിശ്വസിക്കുന്നത് അദ്ദേഹത്തെയാണ്… ആ സ്‌നേഹ സാന്നിദ്ധ്യം അവകാശമാക്കന്‍ നമ്മുടെ അവസാനത്തെ അവസരമാണിത്…….

സഖാവ് വി.എസ് അങ്ങയെ ഞങ്ങള്‍ക്ക് വേണം എന്ന് കേരളമൊട്ടാകെ ഒരു മുദ്രാവാക്യമായ് മാറുന്നു…!

സൂചിമുന..

ഇനി നഷ്ടമായാല്‍ ഒരിക്കലും ആ സാന്നിദ്ധ്യം നമ്മോടൊപ്പം ഉണ്ടാവില്ല.
നഷ്ടമാകാതെ നമുക്കത് നെഞ്ചോട് ചേര്‍ക്കാം… കാരണം,

അത് പ്രതീക്ഷയുടെ അവസാനത്തെ മഞ്ഞുതുള്ളിയാണ്.

തുന്നല്‍ക്കാരന്റെ മറ്റ് സൂചിമുനകള്‍

കുഞ്ഞാലിയെ കുരുക്കിയതാര്?

കള്ളുകുടിക്കല്ലേ കളവ് പറയല്ലേ…

രാഷ്ട്രീയ ജ്യോത്സ്യം…

മന്നവേന്ദ്രാ വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രപ്പനെപ്പോലെ…

ജയിച്ചാല്‍ മുഖ്യമന്ത്രി, തോറ്റാല്‍ പാര്‍ട്ടി സെക്രട്ടറി

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍

കണ്ണാടി കാണ്മോളം..

അഴിമതി നടത്തേണ്ടതെങ്ങനെ? കോണ്‍ഗ്രസ് പഠന ക്യാമ്പ്

കളിയാക്കിയാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് കൊടുക്കുവേ…

ചില്ലുമേടയിലിരിക്കുന്നോരെന്നെ കല്ലെറിയല്ലേ.. എന്നെ കല്ലെറിയല്ലേ…

അഴിമതിയില്ലാതെ നമുക്കെന്താഘോഷം…


We use cookies to give you the best possible experience. Learn more