കലബുറഗി: വിജയദശമി ദിനത്തില്‍ കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. വിജയദശമിയില്‍ രാവണന്റെ കോലം കത്തിക്കുന്നത് പോലെ രാമന്റെ കോലവും കത്തിക്കണമെന്ന് ദളിത് സേനയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പൊലീസ് നടപടി.
വിജയദശമി നാളില്‍ രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങായ രാവണ്‍ ദഹനായി കലബുര്‍ഗിയിലെ അപ്പ ജാത്ര മൈതാനത്ത് 50 അടി ഉയരമുള്ള രാവണന്റെ പ്രതിമയാണ് ഹിന്ദു സംഘടനകള്‍ തയ്യാറാക്കിയിരുന്നത്.
എന്നാല്‍ ഈ പരിപാടിക്ക് എതിരാണ് ദളിത് സേന.
Dalit Sena warns if Ravan effigy burned, Ram’s effigy will also go up in flames#DalitSena #Ravan #Ram #socialnewsxyz https://t.co/fp2NUOvC7c
— #Rajanna(G🌐pi AdusuⓂilli) (@agk4444) October 5, 2022
അനുവാദമില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ദളിത് സേന പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലവും കത്തിക്കുമെന്ന് ദളിത് സേനയും അറിയിച്ചത്.
There was high vigil in Karnataka’s Kalaburgi district on Dussehra day on Wednesday following the Dalit Sena’s announcement that if the effigy of Ravan is burnt, the effigy of Lord Ram would also be set on fire.https://t.co/VvOmEl4PyE #Karnataka
— The Siasat Daily (@TheSiasatDaily) October 5, 2022
അതേസമയം, പൊലീസിന്റെ ശക്തമായ നിര്‍ദേശത്തെ തുടര്‍ന്ന് രാവണന്റെ കോലം കത്തിക്കുന്നതില്‍ നിന്ന് ഹിന്ദു സംഘടനകള്‍ വേണ്ടെന്നുവെച്ചിരിക്കുകയാണ്. കോലം കത്തിക്കുന്നത് ഒഴിവാക്കി വിജയദശമി ആഘോഷിക്കുമെന്നാണ് ഹിന്ദു സംഘടനകള്‍ അറിയിക്കുന്നത്.
Content Highlights: Police have stepped up security in Karnataka’s Kalaburgi district on Vijayadashami