Kerala News
അര്‍ജുന്‍ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 27, 04:01 pm
Sunday, 27th June 2021, 9:31 pm

കണ്ണുര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ആര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കണ്ടെത്തി. പരിയാരത്ത് നിന്ന് കണ്ടെത്തിയ സ്വിഫ്റ്റ് കാര്‍ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാര്‍ സജേഷിന്റെ പേരിലുള്ളത് തന്നെയെന്നും പൊലീസ് പറഞ്ഞു.

കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റിയ നിലയില്‍ കാര്‍ കണ്ടെത്തിയത്.
നേരത്തെ അഴീക്കല്‍ ഉരു നിര്‍മാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നുവെങ്കിലും പൊലീസും കസ്റ്റംസ് സംഘവും സ്ഥലത്ത് എത്തുന്നതിന് മുമ്പ് കാര്‍ അവിടെ നിന്നും മാറ്റുകയായിരുന്നു.

അതേസമയം, അര്‍ജുന്‍ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ഡി.വൈ.എഫ്.ഐ. ചെമ്പലോട് മേഖല സെക്രട്ടറി സി. സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കിയിരുന്നു. എന്നാല്‍, തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ കാര്‍ കൊണ്ടുപോയത് എന്നുകാട്ടി ആര്‍.സി. ഉടമയായ സജേഷ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.

കാര്‍ തന്റേതാണെന്നും ആശുപത്രി ആവശ്യത്തിന് അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് സജേഷ് കണ്ണൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.

അര്‍ജുന്റെ കൂട്ടാളികളാണ് അഴീക്കോട് നിന്നും കാറ് കടത്തിക്കൊണ്ടുപോയത്. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ അപകട സമയത്ത് ഈ കാര്‍ കരിപ്പൂരില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT GIGHLIGHTS: Police have recovered a car used by Arjun Ayanki for smuggling