Kerala News
സരിതാ നായര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 22, 04:41 am
Thursday, 22nd April 2021, 10:11 am

തിരുവനന്തപുരം: സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്നാണ് സരിതയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കസബ പൊലീസിന്റേതാണ് നടപടി. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു സരിതയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സോളാര്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിരന്തരം വാറണ്ട് അയച്ചിട്ടും ഹാജരാകാത്തതാണ് അറസ്റ്റിന് കാരണം.

സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളില്‍ സരിതയ്‌ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. സരിതയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Police Arrested Saritha Nair In Solar Scam