മാവോയിസ്റ്റുകള്‍ വനംവകുപ്പ് ഔട്ട്‌ലറ്റുകള്‍ കത്തിച്ചെന്ന് പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്
Kerala
മാവോയിസ്റ്റുകള്‍ വനംവകുപ്പ് ഔട്ട്‌ലറ്റുകള്‍ കത്തിച്ചെന്ന് പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th November 2019, 8:57 pm

പാലക്കാട്: അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ഔട്ട്‌ലറ്റുകള്‍ മാവോയിസ്റ്റുകള്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഔട്ട്‌ലറ്റിന് തീയിടുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ദൃശ്യങ്ങള്‍ ലഭിച്ചത് മഞ്ചിക്കണ്ടിയില്‍ കണ്ടെടുത്ത മാവോയിസ്റ്റുകളുടെ ലാപ്‌ടോപ്പില്‍നിന്നാണെന്നാണ് പൊലീസ് പറയുന്നത്. 2015 നവംബര്‍ എട്ടിന് ആനവായ്, തുടിക്കി മേഖലകളിലെ ഔട്ട്‌പോസറ്റുകള്‍ കത്തിക്കുന്ന ദൃശ്യങ്ങളാണ് ഇവയെന്നും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തിന് പിന്നില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പൊലീസ് ആരോപിച്ചു.

അതേസമയം, മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സി.പി.ഐ സംഘം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് റിപ്പോര്‍ട്ട് കൈമാറി.

മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും പൊലീസ് ഏകപക്ഷീയമായി വെടിവെച്ചെന്നതാണെന്നും റിപ്പോര്‍ട്ടി പറയുന്നു . മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് നാളെ കാനം മുഖ്യമന്ത്രിക്ക് കൈമാറും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ