Kerala News
വിദ്യഭ്യാസ വകുപ്പിന്റെ പരിശീലന പരിപാടിയില്‍ ക്ലാസ് എടുക്കാന്‍ പോക്‌സോ കേസിലെ പ്രതി ; കേസിനെ കുറിച്ച് അറിയില്ലായിരുന്നെന്ന് വി.എച്ച്.എസ്.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 06, 05:35 pm
Tuesday, 6th October 2020, 11:05 pm

തിരുവനന്തപുരം:വിദ്യഭ്യാസ വകുപ്പിന്റെ പരിശീലന പരിപാടിയില്‍ ക്ലാസ് എടുക്കാന്‍ പോക്‌സോ കേസിലെ പ്രതി. തിരുവനന്തപുരത്ത് രണ്ട് പോക്‌സോ കേസില്‍ വിചാരണ നേരിടുന്ന ഡോ. കെ. ഗിരീഷിനെയാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുപ്പിച്ചത്.

കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള പരിശീലന പരിപാടിയില്‍ ക്ലാസെടുക്കാന്‍ ആണ് ഗിരിഷിനെ നിയോഗിച്ചത്. കൊവിഡ് കാലത്ത് ഓണ്‍ലൈനിലേക്ക് പഠനം മാറ്റിയ കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായിരുന്നു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചത്.

389 സ്‌കൂളുകളിലെ കരിയര്‍ മാസ്റ്റര്‍മാര്‍മാര്‍ക്കായിരുന്നു വെബിനാര്‍ സംഘടിപ്പിച്ചത്. കൗണ്‍സിലിങ്ങിനെത്തിയ 13 വയസ്സുകാരനെ അടക്കം രണ്ട് കുട്ടികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു ഗിരീഷിനെതിരെയുള്ള കേസ്.

കേസില്‍ വിചാരണ നേരിടുകയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഗിരീഷ്. മാനസികരോഗ്യ പരിപാടിയുടെ മുന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് കെ ഗിരീഷ്.

എന്നാല്‍ കേസിനെ കുറിച്ച് അറിയില്ലെന്നായിരുന്നു വി.എച്ച്.എസ്.സിയുടെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: pocso case accused dr gireesh in VHSE training webinar